മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കില്ല ഗ്രിസ്മാന്‍, അത്‌ലറ്റിക്കോയില്‍ റെക്കോര്‍ഡ് വേതനം, ഒപ്പു വെച്ചു

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മാഡ്രിഡ്: അത്‌ലറ്റിക്കോ മാഡ്രിഡ് വിട്ട് ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോയിന്‍ ഗ്രിസ്മാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിട. മാഡ്രിഡ് ക്ലബ്ബുമായി ഗ്രിസ്മാന്‍ പുതിയ കരാറില്‍ ഗ്രിസ്മാന്‍ ഒപ്പുവെച്ചു.

ഇതു പ്രകാരം 2022 വരെ ഗ്രിസ്മാന്‍ അത്‌ലറ്റിക്കോയുടെ താരമാണ്.  ട്രാന്‍സ്ഫര്‍ ചട്ടങ്ങള്‍ ലംഘിച്ചതിനാല്‍ അത്‌ലറ്റിക്കോക്ക് 2018 ജനുവരി വരെ പുതിയ കളിക്കാരെ ടീമിലെത്തിക്കുന്നതില്‍ കായിക തര്‍ക്ക പരിഹാര കോടതിയുടെ വിലക്കുണ്ട്. ഗ്രീസ്മാനെ പോലുള്ള താരങ്ങള്‍ പോകുമ്പോള്‍ ക്ലബ്ബ് വലിയ പ്രതിസന്ധിയിലകപ്പെടുമെന്ന് കണ്ടതോടെയാണ് മികച്ച ഓഫറില്‍ കരാര്‍ പുതുക്കിയത്.

antoine-griezmann

ഒരു ഫ്രഞ്ച് ടെലിവിഷന്‍ അഭിമുഖത്തില്‍ മാഞ്ചസ്റ്ററിലെത്താന്‍ സാധ്യതയുണ്ടെന്ന് ഗ്രിസ്മാന്‍ പറഞ്ഞത് ട്രാന്‍സ്ഫര്‍ നടന്നേക്കുമെന്നസൂചന നല്‍കുകയും ചെയ്തു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയാണ് ഗ്രിസ്മാനെ പ്രീമിയര്‍ ലീഗ് ടീമിലെത്തിക്കാന്‍ പരമാവധി ശ്രമിച്ചത്. കോച്ച് മൗറിഞ്ഞോക്കും ഗ്രിസ്മാനില്‍ താത്പര്യമുണ്ടായിരുന്നു. മികച്ച ഓഫര്‍ തന്നെ മാഞ്ചസ്റ്റര്‍ കരുതി വെച്ചു.

എന്നാല്‍, അത്‌ലറ്റിക്കോ മാഡ്രിഡ് കരാര്‍ പുതുക്കിക്കൊണ്ട് ഗ്രിസ്മാന്റെ വേതനം വര്‍ധിപ്പിച്ചു. വാര്‍ഷിക ശമ്പളം പതിനാല് ദശലക്ഷം യൂറോ ആക്കിയാണ് ഉയര്‍ത്തിയത്. അത്‌ലറ്റിക്കോ മാഡ്രിഡ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ശമ്പളമാണിത്.

English summary
Griezman agrees contract extension in athletico madrid
Please Wait while comments are loading...