ഡാവിഞ്ചിയുടെ മൊണാലിസയും ബാഴ്‌സയുടെ മെസിയും തമ്മിലെന്ത് ബന്ധം !! തിയറി ഓന്റി പറയുന്നു ബന്ധമുണ്ടെന്ന് !!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

പാരിസ്: ബാഴ്‌സലോണയുമായി മെസി പുതിയ കരാറില്‍ ഒപ്പുവെച്ചതിനെ കുറിച്ച് മുന്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ തിയറി ഓന്‍ റിക്ക് പറയാനുള്ളത് ഇതാണ് : മെസി മൊണാലിസയാണ് !

പാരിസിലെ ലൗറെ മ്യൂസിയത്തില്‍ വിഖ്യാത ചിത്രകാരന്‍ ലിയാനാര്‍ഡോ ഡാ വിഞ്ചിയുടെ മൊണാലിസ ചിത്രത്തിന് പകരമില്ലാത്ത പോലെ ബാഴ്‌സലോണയില്‍ മെസിക്കും പകരം വെക്കാന്‍ മറ്റൊരു താരമില്ലെന്ന് മുന്‍ ബാഴ്‌സ താരം പറയുന്നു. മെസിക്കൊപ്പം 2007-10 വരെ ബാഴ്‌സയില്‍ ഒരുമിച്ച് കളിച്ചിരുന്നു ഓന്റി.

thierryhenry

മുപ്പതാം വയസ് പിന്നിട്ട മെസി 2021 വരെയുള്ള നാല് വര്‍ഷ കരാറിലാണ് ഒപ്പു വെച്ചിരിക്കുന്നത്. ബാല്യകാലസഖിയെ വിവാഹം ചെയ്ത മെസി ഹണിമൂണ്‍ ആഘോഷത്തിരക്കിലാണിപ്പോള്‍. ആഴ്‌സണലിന്റെ ഇതിഹാസ താരമായ തിയറി ബാഴ്‌സലോണക്കൊപ്പം യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ താരമാണ്.

English summary
Henry compares Messi to Mona Lisa
Please Wait while comments are loading...