മൂന്ന് ചാമ്പ്യന്‍സ് ലീഗ്, ഒരു ലോകകപ്പ്, ടോണി ക്രൂസ് ഇനി വിരമിക്കണോ ? ഹെയിന്‍കസ് വിരമിക്കാനാവശ്യപ്പെട്ടതിന് പിറകില്‍

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മ്യൂണിക്: ഇരുപത്തേഴ് വയസിനുള്ളില്‍ മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍, ജര്‍മനിക്കൊപ്പം ലോകകപ്പ് കിരീടം. റയല്‍മാഡ്രിഡ് മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ് എത്രയും വേഗം ഫുട്‌ബോളില്‍ നിന്ന് വിരമിക്കുകയാണ് ഇനി വേണ്ടതെന്ന് മുന്‍ ബയേണ്‍ മ്യൂണിക് കോച്ച് യുപ് ഹെയിന്‍കസ്.

ഇത് പക്ഷേ തമാശയായിട്ടാണ് ഹെയിന്‍കസ് പറഞ്ഞതെന്ന് മാത്രം. ചെറിയ പ്രായത്തിനുള്ളില്‍ ഇത്രയേറെ വലിയ നേട്ടങ്ങള്‍ ക്രൂസ് കൈവരിച്ചതിനെ ഹെയിന്‍കസ് വാനോളം പ്രശംസിക്കുകയാണ് ചെയ്തിരിക്കുന്നത്.

heynckes

2012-14 സീസണില്‍ ഹെയിന്‍കസ് പരിശീലിപ്പിച്ച ബയേണ്‍ മ്യൂണികിന്റെ മധ്യനിര നിയന്ത്രിച്ചിരുന്നത് ടോണി ക്രൂസായിരുന്നു. ആ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പടെ മൂന്ന് കിരീടങ്ങളാണ് ബയേണ്‍ നേടിയത്.

സീസണോടെ ഹെയിന്‍കസ് വിശ്രമജീവിതം തിരഞ്ഞെടുത്തപ്പോള്‍ ടോണി ക്രൂസ് റയല്‍മാഡ്രിഡിലേക്ക് കൂടു മാറി. ബയേണ്‍ അടുത്ത സീസണില്‍ യൂറോപ്പില്‍ നിറം കെട്ടപ്പോള്‍ ക്രൂസിന്റെ റയല്‍ തകര്‍ത്താടി. രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം റയലിനൊപ്പം നേടി.

ഏതൊരു കോച്ചും ആഗ്രഹിക്കും ടോണി ക്രൂസിനെ പോലൊരു താരത്തെ ടീമില്‍ ലഭിക്കാന്‍. റയലില്‍ അയാള്‍ കൂടുതല്‍ മികവിലേക്കുയര്‍ന്നിരിക്കുന്നു - ഹെയിന്‍കസ് പറഞ്ഞു.

English summary
heynkes jokes tony kroos should hang up his boots now
Please Wait while comments are loading...