എട്ട് പോയിന്റ് ലീഡില്‍ യുവെന്റസ് ഇറ്റാലിയന്‍ ലീഗ് കിരീടത്തിലേക്ക്, ജയത്തോടെ നാപോളി രണ്ടാം സ്ഥാനത്ത്‌

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗില്‍ യുവെന്റസ് അവസാന നിമിഷം സമനിലയുമായി രക്ഷപ്പെട്ടു (1-1). ടൊറിനോയാണ് യുവെയുടെ തട്ടകത്തില്‍ വിറപ്പിച്ച പ്രകടനം പുറത്തെടുത്തത്.

ഹിഗ്വെയിന്‍ ഇഞ്ചുറി ടൈമിലെ രണ്ടാം മിനുട്ടില്‍ യുവെന്റസിനായി സമനില ഗോള്‍ നേടി. അമ്പത്തിരണ്ടാം മിനുട്ടില്‍ ലാജികാണ് ടൊറിനോക്ക് ലീഡൊരുക്കിയത്. അമ്പത്തേഴാം മിനുട്ടില്‍ ടൊറിനോക്ക് അഫ്രിയെ അക്വാഹിനെ ചുവപ്പ് കാര്‍ഡ് കണ്ട് നഷ്ടമായി.

juventus

മറ്റൊരു മത്സരത്തില്‍ നാപോളി 3-1ന് കാഗ്ലിയാരിയെ പരാജയപ്പെടുത്തി. 35 മത്സരങ്ങളില്‍ 85 പോയിന്റോടെ യുവെന്റസ് എട്ട് പോയിന്റ് ലീഡില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 77 പോയിന്റോടെ നാപോളി രണ്ടാം സ്ഥാനത്ത്.

juventus

ഗോള്‍ നില..

യുവെന്റസ് 1-1 ടൊറിനോ

നാപോളി 3-1 കാഗ്ലിയാരി

English summary
Gonzalo Higuain's injury-time equaliser rescued a point for Serie A leaders Juventus
Please Wait while comments are loading...