അര്‍ജന്റീന ചെല്‍സിയെ പോലെ കളിച്ചാല്‍ മനസ്സിലാക്കുക അത് പ്ലാന്‍ ബിയാണ്!! അപ്പോള്‍ പ്ലാന്‍ എയോ?

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ടിറ്റെയുടെ പരിശീലക മികവില്‍ ബ്രസീല്‍ ഏറെ മുന്നിലാണ്. മഞ്ഞപ്പടയെ വീഴ്ത്താന്‍ അര്‍ജന്റീനക്ക് വ്യത്യസ്ത തന്ത്രങ്ങള്‍ പയറ്റേണ്ടി വരും. മെസിയെന്ന ലോകോത്തര താരം കളിക്കാനുള്ളത് അര്‍ജന്റീനക്ക് മാനസികമായ മുന്‍തൂക്കം നല്‍കുന്നുണ്ട്. എന്നാല്‍, ഫുട്‌ബോള്‍ ടീം ഗെയിം ആണ്. നെയ്മറില്ലെങ്കിലും ടിറ്റെയുടെ ബ്രസീല്‍ ദുര്‍ബലമാകില്ല.

ടീം ഗെയിം ഗംഭീരമായി നടപ്പിലാക്കുന്ന നിരയായി ബ്രസീലിനെ ടിറ്റെ ഇതിനകം മാറ്റിയിട്ടുണ്ട്. മികച്ച പരിശീലകനായ ജോര്‍ജ് സംപോളി അര്‍ജന്റീനയെയും ടീം എന്ന നിലയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുമെന്ന് പ്രതീക്ഷിക്കാം. ഇന്ന് ബ്രസീലിനെതിരെ സംപോളി പയറ്റാന്‍ സാധ്യതയുള്ള ടീം ഫോര്‍മേഷനും ലൈനപ്പും എങ്ങനെയെന്ന് നോക്കാം.

sampaoli

പ്ലാന്‍ എ : 4-2-3-1

റൊമേറോ ഗോള്‍ വല കാക്കുമ്പോള്‍ മുന്നിലായി നാല് പ്രതിരോധ നിരക്കാര്‍. സെന്റര്‍ ബാക്കുകളായി ഓടമെന്‍ഡിയും മെയ്ദാനയും. ലെഫ്റ്റ് ബാക്കില്‍ മെര്‍സാഡോ, റൈറ്റ് ബാക്കില്‍ ഗോമസ്.

മധ്യനിരയില്‍ കളി നിയന്ത്രിക്കുക ബനേഗയും ബിഗ്ലിയയും ചേര്‍ന്നാകും. ഇവര്‍ക്ക് മുന്നിലായി മധ്യഭാഗക്ക് യുവെന്റസിന്റെ സൂപ്പര്‍ താരം പോളോ ഡിബാല, ഇടത് വിംഗില്‍ പി എസ് ജിയുടെ കരുത്തന്‍ ഡി മാരിയ, വലത് വിംഗില്‍ ഇതിഹാസം ലയണല്‍ മെസി. ഗോളടിക്കാനുള്ള ദൗത്യം ഗോണ്‍സാലോ ഹിഗ്വെയിന്. യുവെന്റസില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ഹിഗ്വെയിന് ഏക സ്‌ട്രൈക്കര്‍ റോളില്‍ തിളങ്ങാന്‍ സാധിക്കും. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയലിനെതിരെ മങ്ങിയതോടെ ഹിഗ്വെയിന്റെ വലിയ മത്സരങ്ങളിലെ ഫോം ചോദ്യം ചെയ്യപ്പെട്ടു.

പ്ലാന്‍ ബി : 3-4-2-1

ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി കിരീടത്തിലേക്ക് കുതിച്ചത് ഈ ഫോര്‍മേഷന്‍ പയറ്റിക്കൊണ്ടാണ്. നല്ല ഒഴുക്കുള്ള കളിയാകും ഈ ഫോര്‍മേഷന്‍ പ്രദാനം ചെയ്യുക. മെര്‍സാഡോയും മമ്മാനയും ഓടമെന്‍ഡിയും ഡിഫന്‍സില്‍. മധ്യനിരയില്‍ ബിഗ്ലിയ ഇടത് ഭാഗത്തേക്ക് മാറും. ബനേഗ വലത് വശത്തേക്കും. ഇവര്‍ക്ക് മുന്നിലായി അതിവേഗ വിംഗര്‍മാരെ നിയോഗിക്കും. ഇടത് വിംഗില്‍ ഡി മാരിയയും വലത് വിംഗില്‍ സാല്‍വിയോയും. ഇവിടെ സാല്‍വിയോക്ക് പ്രതിരോധത്തിലേക്കും ചുമതലയുണ്ടാകും. കാരണം മെസിയാണ് സാല്‍വിയോക്ക് തൊട്ട് മുന്നിലുള്ളത്. മെസിക്ക് കൂടുതല്‍ നേരം അറ്റാക്കിംഗില്‍ കളിക്കാന്‍ സാല്‍വിയോയുടെ പിന്തുണ ആവശ്യം. മെസിയിലേക്ക് പന്തെത്തിക്കുക. പെട്ടെന്നുള്ള കൗണ്ടര്‍ അറ്റാക്കിംഗിനെ പ്രതിരോധിക്കുക എന്നിങ്ങനെ സാല്‍വിയേക്ക് പിടിപ്പത് പണിയുണ്ടാകും. ഡിബാല ഹിഗ്വെയിന് പിറകില്‍ രണ്ടാം സ്‌ട്രൈക്കറായും ഇടത് വിംഗറായും കളിക്കുന്ന രീതി. ഈ രീതിയാകും ഏറ്റവും ഗുണം ചെയ്യുക. എന്നാല്‍ ബ്രസീലും ഒഴുക്കുള്ള കളി കാഴ്ചവെക്കുന്ന ടീമായതിനാല്‍ സംപോളി തുടക്കത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തിക്കൊണ്ടുള്ള പ്ലാന്‍ എക്ക് ആദ്യ പരിഗണന നല്‍കിയേക്കും.

English summary
HOW WILL ARGENTINA LINE UP?
Please Wait while comments are loading...