കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധക്കോട്ട കാക്കാന്‍ ആരോണ്‍ ഹ്യൂസ് വരില്ല!! കാരണക്കാര്‍ ആ ടീം!!

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: ഐഎസ്എല്ലിന്റെ പുതിയ സീസണില്‍ വടക്കന്‍ അയര്‍ലന്‍ഡ് ഡിഫന്ററായ ആരോണ്‍ ഹ്യൂസ് കേരള ബ്ലാസ്‌റ്റേഴ്‌സിനായി കളിക്കില്ല. കഴിഞ്ഞ സീസണില്‍ ടീമിന്റെ ക്യാപ്റ്റനും മാര്‍ക്ക്വി താരവുമായിരുന്നു അദ്ദേഹം. ഐഎസ്എല്ലിനു ശേഷം സ്‌കോട്ടിഷ് ക്ലബ്ബായ ഹാര്‍ട്ട് ഓഫ് മിഡ്‌ലൊത്തിനായുമായി ഹ്യൂസ് കരാര്‍ ഒപ്പുവച്ചിരുന്നു. താരം കഴിഞ്ഞ ദിവസം ക്ലബ്ബുമായി ഒരു വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടി. ഇതോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് അടുത്ത സീസണില്‍ ഹ്യൂസിനെ കാണാനാവില്ലെന്ന് ഉറപ്പായത്.

ബെസ്റ്റ് ഫിനിഷര്‍ ധോണി ഫിനിഷിങ് ലൈനില്‍!! അടുത്ത ലോകകപ്പ്? എല്ലാം ഉടനറിയാം

അയാൾ ഞാനല്ല....!! നിഷാന്ത് എന്ന ആണിൽ നിന്നും സാറയെന്ന പെണ്ണിലേക്ക്...!! ചരിത്രം വഴിമാറുന്നു...!!!

1

ആഗസ്റ്റ് അഞ്ചു മുതല്‍ 2018 മെയ് 13 വരെയാണ് സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗ് നടക്കുന്നത്. ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയാണ് സാധാരണയായി ഐഎസ്എല്‍ നടക്കാറുള്ളത്. ഈ വര്‍ഷം ജനുവരിയിലാണ് ഹ്യൂസ് ഹാര്‍ട്ട് ഓഫ് മിഡ്‌ലൊത്തിയാനുമായി കരാറിലെത്തുന്നത്. ടീമിനായി എട്ടു മല്‍സരങ്ങളില്‍ താരം കളിക്കുകയും ചെയ്തു. ശ്രദ്ധേയമായ പ്രകടനം നടത്തിയതിനെ തുടര്‍ന്ന് ഹ്യൂസുമായുള്ള കരാര്‍ ക്ലബ്ബ് നീട്ടുകയായിരുന്നു.

2

കഴിഞ്ഞ സീസണിലെ ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ഹ്യൂസ്. 37 കാരനായ താരം ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ നേടുകയും ചെയ്തിരുന്നു.

English summary
Aaron hughes will not play for kerala blasters in next seasons isl.
Please Wait while comments are loading...