കിര്‍ഗിസ്ഥാനെ വീഴ്ത്തി ഇന്ത്യ,ഏഷ്യയിലെ ഫുട്‌ബോള്‍ ശക്തിയാകാനുള്ള പുറപ്പാടിലാണോ ടീം

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ബെംഗളുരു: ഫിഫ റാങ്കിംഗിലെ നൂറാം സ്ഥാനത്തോട് നീതി പുലര്‍ത്തുന്ന പ്രകടനവുമായി ഇന്ത്യയുടെ നീലപ്പട മുന്നേറുന്നു. എ എഫ് സി ഏഷ്യാ കപ്പ് ക്വാളിഫയറില്‍ കിര്‍ഗിസ്ഥാനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച ഇന്ത്യ വലിയൊരൂ സൂചന നല്‍കിയിരിക്കുന്നു. ഏഷ്യയിലെ ഫുട്‌ബോള്‍ ശക്തിയായി ഇന്ത്യ മാറുവാന്‍ ഇനി അധിക കാലമില്ലെന്ന്.

ഛേത്രിയുടെ ഗോളില്‍ ജൈത്രയാത്ര...

ഛേത്രിയുടെ ഗോളില്‍ ജൈത്രയാത്ര...

തുടരെ ആറ് ജയങ്ങളുമായാണ് ഇന്ത്യ കിര്‍ഗിസ്ഥാനെ നേരിടാനിറങ്ങിയത്. മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യയുടെ എക്കൗണ്ടില്‍ തുടരെ ഏഴാം ജയം. ഇംഗ്ലീഷ് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന് കീഴില്‍ നീലപ്പട തുടര്‍ച്ചയായ ഏഴാം ജയമാണ് നേടിയത്. സീസണിലെ കടുത്ത എതിരാളികളെന്ന വിശേഷണവുമായിട്ടാണ് കിര്‍ഗിസ്ഥാന്‍ ഇന്ത്യക്ക് മുന്നിലെത്തിയത്. ഒന്നും സംഭവിച്ചില്ല സുനില്‍ ഛേത്രിയുടെ ഏക ഗോളില്‍ ഇന്ത്യ വിജയകഥ തുടര്‍ന്നു.

ക്വാളിഫയറില്‍ തുടരെ രണ്ടാം ജയം...

ക്വാളിഫയറില്‍ തുടരെ രണ്ടാം ജയം...

എ എഫ് സി ഏഷ്യന്‍ കപ്പ് ക്വാളിഫയറില്‍ തുടരെ രണ്ടാം ജയം കരസ്ഥമാക്കി ഇന്ത്യ സാധ്യത വര്‍ധിപ്പിച്ചുവെന്ന് പറയാം. അറുപത്തൊമ്പതാം മിനുട്ടിലാണ് ഛേത്രിയുടെ ഗോള്‍. രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി ഗ്രൂപ്പില്‍ ഇന്ത്യ ഒന്നാംസ്ഥാനത്തേക്ക് കയറി.

നേപ്പാളിനെ വീഴ്ത്തിയ ആത്മവിശ്വാസം...

നേപ്പാളിനെ വീഴ്ത്തിയ ആത്മവിശ്വാസം...

കഴിഞ്ഞാഴ്ച നേപ്പാളിനെതിരെ സൗഹൃദ മത്സരത്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസം കിര്‍ഗിസ്ഥാനെതിരെ പ്രകടമായിരുന്നു. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം കൂടിയായതോടെ പ്രതിരോധത്തില്‍ ഇന്ത്യ ഉറച്ച് നിന്ന് പൊരുതി.

ലൈനപ്പില്‍ രണ്ട് മാറ്റങ്ങള്‍...

ലൈനപ്പില്‍ രണ്ട് മാറ്റങ്ങള്‍...

രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. മുഹമ്മദ് റഫീഖും റോബിന്‍ സിംഗും ആദ്യ ഇലവനില്‍ ഇടം പിടിച്ചില്ല. യുഗെന്‍സന്‍ ലിംഗ്‌ദോയും സുനില്‍ ഛേത്രിയും സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ തിരിച്ചെത്തി. ഗുര്‍പ്രീത് സിംഗ് സന്ധുവാണ് ഗോള്‍ വല കാത്തത്. നാല് ഡിഫന്‍ഡര്‍മാരാണ് ഗുര്‍പ്രീതിന് മുന്നില്‍ കിര്‍ഗിസ്ഥാന്‍ അറ്റാക്കിംഗിനെ തടഞ്ഞത്. നാരായണ്‍ ദാസ്, അനസ് എടത്തൊടിക്ക, സന്ദേശ് ജിംഗന്‍, പ്രീതം കോത്തല്‍.

മധ്യനിരയില്‍ ലിംഗ്‌ദോയും ബൊര്‍ഗെസും..

മധ്യനിരയില്‍ ലിംഗ്‌ദോയും ബൊര്‍ഗെസും..

മധ്യനിരയില്‍ ലിംഗ്‌ദോയും റോളിന്‍ ബോര്‍ഗെസും സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍. ജാക്കിചന്ദ് സിംഗും ഹാരിചരണ്‍ നര്‍സരിയും ഛേത്രിയും വിംഗുകളില്‍ മാറി മാറി കളിച്ചു. ജെജെ ലാല്‍പെഖുല ഏക സ്‌ട്രൈക്കര്‍.

പ്രതിരോധം ശക്തമാക്കി കിര്‍ഗിസ്ഥാന്‍...

പ്രതിരോധം ശക്തമാക്കി കിര്‍ഗിസ്ഥാന്‍...

4-4-1-1 ശൈലിയിലാണ് കിര്‍ഗിസ്ഥാന്‍ കളിച്ചത്. വിതാലി ലക്‌സും മിര്‍ലാന്‍ മുസറേവും മുന്‍നിരയില്‍.

ആദ്യ ഇരുപത് മിനുട്ടിനുള്ളില്‍ തന്നെ ഇരുഭാഗത്തേക്കും മികച്ച നീക്കങ്ങള്‍ നടന്നു. സന്ദര്‍ശക നിരയാണ് ആദ്യ നീക്കം നടത്തിയത്. വിംഗുകളിലൂടെ അറ്റാക്ക് ചെയ്യുന്നതില്‍ കിര്‍ഗിസ്ഥാന്‍ മികച്ചു നിന്നു. എന്നാല്‍, പ്രതിരോധ മികവില്‍ ഇന്ത്യ അപകടം ഒഴിവാക്കി.

ചെറിയ പിഴവിന് വലിയ ശിക്ഷ...

ചെറിയ പിഴവിന് വലിയ ശിക്ഷ...

രണ്ടാം പകുതിയില്‍ ഛേത്രിയുടെ ഗോള്‍ കിര്‍ഗിസ്ഥാന്‍ പ്രതിരോധത്ത്ിലെ ദൗര്‍ബല്യം മുതലെടുത്തായിരുന്നു. ചെറിയ പിഴവുകള്‍ക്ക് പോലും ശക്തമായി മറുപടി കൊടുക്കുന്ന നിരയിലേക്ക് ഇന്ത്യന്‍ ടീം ഉയര്‍ന്നിരിക്കുന്നുവെന്നതിന്റെ നേര്‍ കാഴ്ചയായി ഛേത്രിയുടെ സ്‌കോറിംഗ്.

English summary
India beat kyrgyztan in afc asian cup qualifier
Please Wait while comments are loading...