ഇന്ത്യയുടെയും ഇറ്റലിയുടെയും അണ്ടര്‍ 17 ലോകകപ്പ് ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടി, ജയം ഇന്ത്യക്ക്!!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ന്യൂഡല്‍ഹി: ലോകഫുട്‌ബോളില്‍ ഇന്ത്യക്ക് തിമിര്‍ത്താഹ്ലാദിക്കാന്‍ വകുപ്പുണ്ടായിരിക്കുന്നു !!! നാല് വട്ടം ലോകചാമ്പ്യന്‍മാരായ ഇറ്റലിയെ ഇന്ത്യ തകര്‍ത്തിരിക്കുന്നു. സീനിയര്‍ ടീമല്ലെന്ന് മാത്രം. ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങാന്‍ പോകുന്ന യുവ സംഘം ഇറ്റലിയുടെ അണ്ടര്‍ 17 ടീമിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.

അഭിജിത്തും രാഹുലും ഗോളടിച്ചു...

അഭിജിത്തും രാഹുലും ഗോളടിച്ചു...

മുപ്പത്തൊന്നാം മിനുട്ടില്‍ അഭിജിത് സര്‍ക്കാറും എണ്‍പതാം മിനുട്ടില്‍ രാഹുല്‍ പ്രവീണുമാണ് സ്‌കോര്‍ ചെയ്തത്.

ഇന്ത്യ ആധിപത്യം പുലര്‍ത്തി...

ഇന്ത്യ ആധിപത്യം പുലര്‍ത്തി...

കിക്കോഫ് തൊട്ട് ആക്രമിച്ചു കളിക്കുകയായിരുന്നു ഇന്ത്യ. എട്ടാം മിനുട്ടില്‍ കോമള്‍ താഡലിന്റെ ഷോട്ട് ഇറ്റാലിയന്‍ ഗോള്‍ മുഖം വിറപ്പിച്ച് പുറത്തേക്ക് പോയി. യൂറോപ്യന്‍ ടീമിനെതിരെ തുടക്കത്തിലേ ലീഡ് നേടി മത്സരം വരുതിയിലാക്കാന്‍ ഇന്ത്യ ആക്രമിച്ചു കൊണ്ടേയിരുന്നു. ബോള്‍ പൊസിഷനിലും അവസരങ്ങള്‍ കണ്ടെത്തുന്നതിലും ഇന്ത്യക്കായിരുന്നു ആധിപത്യം.

ആദ്യ അവസരം അനികേതിന്...

ആദ്യ അവസരം അനികേതിന്...

പതിമൂന്നാം മിനുട്ടില്‍ അനികേതിന് സുവര്‍ണാവസരം ലഭിച്ചു. ബോക്‌സിനുള്ളില്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ അനികേതിന്റെ ഫിനിഷിംഗ് ലക്ഷ്യം കാണാതെ പോയി.

ഗോള്‍ പിറക്കുന്നു...

ഗോള്‍ പിറക്കുന്നു...

മത്സരം അരമണിക്കൂര്‍ പിന്നിട്ട ഉടനെ ഇന്ത്യ മുന്‍തൂക്കം നേടി. അഭിജിത് സര്‍ക്കാറിന്റെ ക്രോസ് ബോള്‍ ഇറ്റാലിയന്‍ പ്രതിരോധ നിരക്കാരുടെ ദേഹത്ത് തട്ടി ഡിഫഌഡ് ഗോള്‍!!

അനികേതിന് വീണ്ടും ചാന്‍സ്...

അനികേതിന് വീണ്ടും ചാന്‍സ്...

അമ്പത്തൊമ്പതാം മിനുട്ടില്‍ അനികേതിന് വീണ്ടും സുവര്‍ണാവസരം. ഇത്തവണയും ഗോളി മാത്രം മുന്നില്‍. പക്ഷേ, അനികേത് വീണ്ടും പിഴച്ചു.

രാഹുലും അവസരം പാഴാക്കി...

രാഹുലും അവസരം പാഴാക്കി...

എഴുപത്തഞ്ചാം മിനുട്ടില്‍ രാഹുലിന് ക്ലോസ് അവസരം. എന്നാല്‍, പന്ത് വരുതിയിലാക്കുന്നതില്‍ രാഹുലിന് പിഴച്ചു.

ദേ..രാഹുല്‍ ഗോളടിക്കുന്നു...

ദേ..രാഹുല്‍ ഗോളടിക്കുന്നു...

അവസരം പാഴാക്കിയ രാഹുല്‍ അധികം വൈകാതെ പ്രായശ്ചിത്തം ചെയ്തു. എണ്‍പതാം മിനുട്ടില്‍ രാഹുലിന്റെ തകര്‍പ്പന്‍ ഫിനിഷിംഗില്‍ ലീഡ് ഇരട്ടിയാകുന്നു.

ചരിത്ര നിമിഷം....

ചരിത്ര നിമിഷം....

ഫുള്‍ ടൈം വിസില്‍ മുഴങ്ങിയപ്പോള്‍ ഇന്ത്യന്‍ ഫുട്‌ബോളിന് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്ന ഒരു ചരിത്ര നിമിഷം പിറന്നിരിക്കുന്നു. ഇറ്റലിയുടെ ഭാവി നിരയെയാണ് ഇന്ത്യയുടെ ഭാവി താരങ്ങള്‍ നിഷ്പ്രഭമാക്കിയിരിക്കുന്നത്. എന്ന് വെച്ചാല്‍ ഇന്ത്യ ലോകഫുട്‌ബോളിലെ ശക്തിയാകാനുള്ള യാത്ര ആരംഭിച്ചിരിക്കുന്നുവെന്ന് !

English summary
India U17: Indian Colts secure historic win against mighty Azzuri
Please Wait while comments are loading...