ഫിഫ റാങ്കിംഗില്‍ ഇന്ത്യ 96, ഈ കുതിപ്പ് തുടര്‍ന്നാല്‍ ചരിത്രം പിറക്കും

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

സൂറിച്: ഫിഫ റാങ്കിംഗില്‍ ഇന്ത്യന്‍ കുതിപ്പ് തുടരുന്നു. പുതിയ റാങ്കിംഗില്‍ ഇന്ത്യ തൊണ്ണൂറ്റിയാറാം സ്ഥാനത്ത്. 1996 ഫെബ്രുവരിക്ക് ശേഷം ഇന്ത്യന്‍ ടീമിന് ലഭിക്കുന്ന ഏറ്റവും മികച്ച റാങ്കിംഗാണിത്.
ഇന്ത്യയുടെ എക്കാലത്തേയും ഉയര്‍ന്ന ഫിഫ റാങ്കിംഗ് 94 ആണ്. 1996 ഫെബ്രുവരിയിലായിരുന്നു ഇത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 77 സ്ഥാനങ്ങളാണ് ഇന്ത്യ കയറിയത്. 2015 ഫെബ്രുവരിയില്‍ ഇംഗ്ലീഷ് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക് തിരിച്ചെത്തിയതാണ് ഇപ്പോഴത്തെ റാങ്കിംഗ് നേട്ടങ്ങള്‍ക്ക് പിറകില്‍. 173 ല്‍ നിന്നാണ് കോണ്‍സ്റ്റന്റൈന്‍ 96 ലെത്തിച്ചത്. മാത്രമല്ല, ഏഷ്യന്‍ ടീമുകള്‍ക്കിടയില്‍ പന്ത്രണ്ടാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. വൈകാതെ ആദ്യ പത്തിനുള്ളിലേക്ക് ഇന്ത്യന്‍ ടീം എത്തുമെന്നാണ് കോച്ചിന്റെ വിശ്വാസം.

india

ദേശീയ ടീമിനും കോച്ചിനും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ അഭിനന്ദനം അറിയിച്ചു. പരിശീലക സ്ഥാനം ഏറ്റെടുക്കുമ്പോള്‍ കോണ്‍സ്റ്റന്റൈന്‍ ലക്ഷ്യമിട്ടത് ഇന്ത്യയെ ആദ്യ നൂറ് റാങ്കിംഗില്‍ ഉള്‍പ്പെടുത്തുക എന്നതായിരുന്നു.

English summary
India climb to 96 in FIFA ranking
Please Wait while comments are loading...