ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം...പത്ത് വര്‍ഷത്തിനിടയിലെ മികച്ച റാങ്കുമായി ഇന്ത്യ...

  • By: Afeef Musthafa
Subscribe to Oneindia Malayalam

സൂറിച്ച്: ഫിഫയുടെ ഏറ്റവും പുതിയ റാങ്ക് പട്ടികയില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം. ജനുവരിയില്‍ ഫിഫ പുറത്തുവിട്ട റാങ്കിങ്ങില്‍ ആറു സ്ഥാനം മുന്നില്‍ കയറി ഇന്ത്യ 129ാം സ്ഥാനത്തെത്തി. പത്ത് വര്‍ഷത്തിനിടയിലെ ഇന്ത്യയുടെ ഏറ്റവും മികച്ച റാങ്കിങാണിത്. 2005ല്‍ 127ാം സ്ഥാനത്തെത്തിയതായിരുന്നു ഇതിനു മുന്‍പ് ഇന്ത്യയുടെ മികച്ച റാങ്കിങ്.

243 പോയിന്റുമായാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഫിഫ റാങ്കിങ്ങില്‍ 129ാം സ്ഥാനത്തെത്തിയത്. 2015 മാര്‍ച്ചില്‍ 173ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയാണ് മാസങ്ങള്‍ക്ക് ശേഷം 42 സ്ഥാനങ്ങള്‍ മുന്നേറി 129ല്‍ എത്തിയത്. അവസാനം കളിച്ച 11 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഒമ്പതെണ്ണത്തിലും വിജയിച്ചതാണ് ഇന്ത്യയ്ക്ക് റാങ്കിങ്ങില്‍ മുന്നേറാന്‍ സഹായകമായത്.

fifa

പുതിയ റാങ്കിങ്ങില്‍ ആദ്യ 34 സ്ഥാനങ്ങള്‍ക്ക് മാറ്റമൊന്നുമില്ല. അര്‍ജന്റീന, ബ്രസീല്‍, ജര്‍മ്മനി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് തുടരുന്നു. കഴിഞ്ഞ ഡിസംബറില്‍ പുറത്തുവന്ന റാങ്കിങ്ങില്‍ ഇന്ത്യ 135ാം സ്ഥാനത്തായിരുന്നു. ഇന്ത്യയുടെ മുന്നേറ്റം ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നതെന്നും, വരുന്ന ഏഷ്യ കപ്പ് യോഗ്യതാ മത്സരങ്ങളില്‍ വിജയിച്ച് അടുത്ത ഏഷ്യാ കപ്പില്‍ കളിക്കാനാകുമെന്നുമാണ് പ്രതീക്ഷയെന്നും ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു.

English summary
India jumped six places to the 129th spot, their best football ranking in over a decade, according to world governing body FIFA on Thursday.
Please Wait while comments are loading...