ഏഷ്യന്‍ കപ്പ് ക്വാളിഫയറില്‍ ഇന്ത്യ കിര്‍ഗിസ്ഥാനെതിരെ, യൂറോപ്പില്‍ കളിക്കുന്ന താരങ്ങളുമായാണ് വരവ്‌

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ബെംഗളുരു: ശ്രീകാണ്ഠീരവ സ്റ്റേഡിയത്തില്‍ ഇന്ന് ഇന്ത്യ-കിര്‍ഗിസ്ഥാന്‍ പോരാട്ടം. എ എഫ് സി ഏഷ്യന്‍ കപ്പ് മൂന്നാം റൗണ്ട് ക്വാളിഫയറില്‍ ഇരുടീമുകളും തമ്മിലുള്ള ആദ്യ പാദമാണ് ബെംഗളുരുവില്‍ നടക്കുന്നത്. മത്സരം വൈകീട്ട് 6.50ന് സ്റ്റാര്‍ സ്‌പോര്‍സ് 1ല്‍ തത്സമയം കാണാം.

കഴിഞ്ഞാഴ്ച സൗഹൃദപ്പോരില്‍ നേപ്പാളിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. തുടരെ ആറ് ജയങ്ങള്‍ നേടിയ ഇന്ത്യ ഫിഫ റാങ്കിംഗില്‍ നൂറാം സ്ഥാനത്താണ്. നൂറ്റിമുപ്പത്തിരണ്ടാം സ്ഥാനത്താണ് കിര്‍ഗിസ്ഥാന്‍.

sunil-chhetri

മ്യാന്‍മറിനെ വീഴ്ത്തിക്കൊണ്ടാണ് ഇന്ത്യ ക്വാളിഫയിംഗ് റൗണ്ട് ആരംഭിച്ചത്. മകാവുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിക്കൊണ്ട് കിര്‍ഗിസ്ഥാനും തുടക്കം മോശമാക്കിയില്ല. ഗ്രൂപ്പ് എയില്‍ മൂന്ന് പോയിന്റ് വീതം ഇരുവര്‍ക്കും.

ഇന്ന് ജയിക്കുന്നവര്‍ക്ക് 2019 ല്‍ യു ഇയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പിന് യോഗ്യത നേടാനുള്ള സാധ്യത വര്‍ധിപ്പിക്കാം. മകാവുവും മ്യാന്‍മറുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. മൂന്നാം റൗണ്ട് ക്വാളിഫയറില്‍ ആറ് ഗ്രൂപ്പുകളിലാണ് മത്സരം. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതം യോഗ്യത നേടും.

മൂന്ന് തവണ നേര്‍ക്കു നേര്‍ വന്നപ്പോള്‍ രണ്ട് തവണ ജയിച്ചതിന്റെ റെക്കോര്‍ഡ് ഇന്ത്യക്കുണ്ട്. നെഹ്‌റു കപ്പിലായിരുന്നു ഇന്ത്യയുടെ ജയങ്ങള്‍. 2007 ലും 2009 ലും. കിര്‍ഗിസ്ഥാന്റെ ജയം 2010 ല്‍ എ എഫ് സി ചലഞ്ച് കപ്പില്‍.

2018 ഫിഫ ലോകകപ്പ് ക്വാളിഫയറില്‍ ഗുവാമിനെ 1-0ന് തോല്‍പ്പിച്ചത് ശ്രീകണ്ഠീരവയിലായിരുന്നു. ബെംഗളുരുവിലെ മണ്ണ് ഭാഗ്യതട്ടകമാണെന്ന വിശ്വാസത്തിലാണ് കോച്ച് കോണ്‍സ്റ്റന്റൈന്‍.

ഉദാന്ത സിംഗും മലയാളി സ്‌ട്രൈക്കര്‍ സി കെ വിനീതും പരുക്കേറ്റ് പുറത്താണ്. ബെംഗളുരു എഫ് സിക്കായും കേരള ബ്ലാസ്റ്റേഴ്‌സിനായും സീസണില്‍ തിളങ്ങിയ താരമാണ് വിനീത്. ഇതിനെല്ലാം പുറമെ പ്ലേമേക്കര്‍ യൂഗെന്‍സന്‍ ലിംഗ്‌ദോയുടെ ഫിറ്റ്‌നെസും ആശങ്കപ്പെടുത്തുന്നു. അതേ സമയം സൂപ്പര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രി വിശ്രമത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

അധ്വാനിച്ചു കളിക്കുന്ന സന്ദേശ് ജിംഗനും അനസ് എടത്തൊടിക്കയും അണിനിരക്കുന്ന പ്രതിരോധം വളരെ മികച്ചതാണ്. സ്‌ട്രൈക്കര്‍മാരാണ് കിര്‍ഗിസ്ഥാന്റെ കരുത്ത്. മിര്‍ലാന്‍ മുര്‍സേവും വിതാലി ലക്‌സും മികച്ച ഫിനിഷര്‍മാരാണ്. ക്യാപ്റ്റന്‍ അസ്മത് ബെയ്മതോവും താമിര്‍ലാന്‍ കോസുബേവുമാണ് സെന്‍ട്രല്‍ ഡിഫന്‍സില്‍.

പരിചയ സമ്പത്തും നിലവാരവും ഒരുമിക്കുന്നതാണ് കിര്‍ഗിസ്ഥാന്റെ പ്ലെയിംഗ് ഇലവന്‍. യൂറോപ്പിലാണ് മിക്ക കിര്‍ഗ് താരങ്ങളും കളിക്കുന്നത്. അത് തന്നെയാണ് അവരുടെ മാറ്റും.

English summary
India face tight match against kyrgyztan in asian cup qualifier
Please Wait while comments are loading...