കൗമാര ലോകകപ്പ്...ഇന്ത്യന്‍ ടീം തയ്യാറോ ? ഉടനറിയാം....മെക്‌സിക്കോയില്‍ ഇന്ത്യക്ക് 'ടെസ്റ്റ്'

  • Written By:
Subscribe to Oneindia Malayalam

മെക്‌സിക്കോ സിറ്റി: ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ഫുടബോളിന് വേദിയാവാന്‍ തയ്യാറെടുക്കുന്ന ഇന്ത്യ തയ്യാറെടുപ്പിന്റെ ഭാഗമായി മെക്‌സിക്കോയില്‍ ചതുര്‍ രാഷ്ട്ര ടൂര്‍ണമെന്റില്‍ കളിക്കും. ഇന്ത്യയുടെ കൗമാര ടീമുള്‍പ്പെടെ നാലു രാജ്യങ്ങളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ലോക ഫുട്‌ബോളിലെ വമ്പന്‍ ടീമുകളായ മെക്‌സിക്കോ, കൊളംബി, ചിലി എന്നിവരാണ് ഇന്ത്യയുടെ എതിരാളികള്‍. അതുകൊണ്ടു തന്നെ ഇന്ത്യ ലോകകപ്പിന് എത്രത്തോളം തയ്യാറെടുത്തു കഴിഞ്ഞുവെന്ന് ഈ ടൂര്‍ണമെന്റോടെ വ്യക്തമാവും. ഇന്നു മെക്‌സിക്കോയ്‌ക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം.

അവരെ കണ്ട് ദിലീപ് ചാടിയെഴുന്നേല്‍ക്കാന്‍ ശ്രമിച്ചു!! പക്ഷെ സാധിച്ചില്ല ...പിന്നെ പൊട്ടിക്കരച്ചില്‍!!

1

മെക്‌സിക്കോ, ചിലി, കൊളംബിയ എന്നീ ടീമുകള്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിനു നേരത്തേ യോഗ്യത നേടിയവരാണ്. ആതിഥേയ രാജ്യമെന്ന നിലയിലാണ്ഇന്ത്യക്കു ലോകകപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ഇന്നത്തെ മല്‍സരം കഴിഞ്ഞാല്‍ നാലിന് കൊളബിയയുമായും ആറിന് ചിലിയുമായും ഇന്ത്യ ഏറ്റുമുട്ടും.

2

ലൂയിസ് നോര്‍ട്ടന്‍ ഡി മാത്യൂസാണ് ഇന്ത്യന്‍ ടീമിനെ ലോകകപ്പില്‍ പരിശീലിപ്പിക്കുന്നത്. യൂറോപ്പില്‍ ചില സൗഹൃദ മല്‍സരങ്ങള്‍ കളിച്ച ശേഷമാണ് ഇന്ത്യ മെക്‌സിക്കോയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ബൂട്ടുകെട്ടുന്നത്. യൂറോപ്പില്‍ സെര്‍ബിയ, മാസിഡോണിയ, ബെന്‍ഫിക്ക എന്നിവരടക്കം പല ദേശീയ ടീമുകളുമായും ഇന്ത്യ ഏറ്റുമുട്ടിയിരുന്നു.

English summary
Indian under 17 team to play in four nation tournament in Mexico
Please Wait while comments are loading...