ജൂനിയര്‍ ലോകകപ്പ്...ഇന്ത്യക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്!! കോപ്പ അമേരിക്ക ചാംപ്യന്മാരെ പൂട്ടി!!

  • Written By:
Subscribe to Oneindia Malayalam

മെക്‌സിക്കോ സിറ്റി: ഈ വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ത്യന്‍ ടീം മോശമാക്കില്ലെന്ന് ഉറപ്പായി. ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി നടന്ന ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റിലാണ് ഇന്ത്യന്‍ കൗമാരനിര കരുത്തുകാട്ടിയത്. ടൂര്‍ണമെന്റിലെ മൂന്നാമത്തെ പൂള്‍ മല്‍സരത്തില്‍ കോപ്പ അമേരിക്ക ജേതാക്കളായ ചിലിയുടെ കൗമാരനിരയെ ഇന്ത്യ 1-1നു പിടിച്ചുകെട്ടുകയായിരുന്നു. ഈ വര്‍ഷത്തെ ലാറ്റിനമേരിക്കന്‍ അണ്ടര്‍ 17 ചാംപ്യന്‍ഷിപ്പിലെ റണ്ണറപ്പ് കൂടിയാണ് ചിലി. 40ാം മിനിറ്റില്‍ ചിലിയാണ് ആദ്യം മുന്നിലെത്തിയതെങ്കിലും നോങ്ഡാംബ നവോറെമിന്റെ ഗോളില്‍ ഇന്ത്യ ഒപ്പമെത്തുകയായിരുന്നു.

പള്‍സര്‍ സുനിക്ക് ജാമ്യം!! പക്ഷെ പുറത്തിറങ്ങില്ല!! എന്നാല്‍ അവര്‍ ഇറങ്ങും...കേസ് വഴിമാറുമോ ?

1

ഒക്ടോബറില്‍ നാട്ടില്‍ നടക്കുന്ന ലോകകപ്പിനു മുമ്പ് ഇന്ത്യയുടെ അവസാന യൂറോപ്യന്‍ പര്യടനം കൂടിയാണിത്. ചിലിയെക്കൂടാതെ മെക്‌സിക്കോ, കൊളംബിയ എന്നീ വമ്പന്‍മാരാണ് ടൂര്‍ണമെന്റിലെ മറ്റു ടീമുകള്‍. ലൂയിസ് നോര്‍ട്ടന്‍ ഡി മാറ്റോസാണ് ഇന്ത്യന്‍ കൗമാര നിരയെ പരിശീലിപ്പിക്കുന്നത്.

2

ചതുര്‍ രാഷ്ട്ര ടൂര്‍ണമെന്റിലെ ആദ്യ രണ്ടു കളികളിലും പരാജയപ്പെട്ട ശേഷമാണ് ചിലിക്കെതിരേ സമനിലുമായി ഇന്ത്യ തിരിച്ചുവന്നത്. ആദ്യ കളിയില്‍ ആതിഥേയരായ മെക്‌സിക്കോയോട് 1-5ന് ഇന്ത്യ തോറ്റിരുന്നു. രണ്ടാമത്തെ കളിയില്‍ തോല്‍വിയുടെ ഭാരം ഇന്ത്യ കുറച്ചു. കൊളംബിയയോട് 0-3ന്റെ പരാജയമാണ് ഇന്ത്യക്കു നേരിട്ടത്. ഒടുവില്‍ മൂന്നാമത്തെ കളിയില്‍ ശക്തരായ ചിലിയെ സമനിലയില്‍ പിടിച്ചുകെട്ടാന്‍ ഇന്ത്യക്കു കഴിഞ്ഞത് ജയത്തിനു തുല്യമായാണ് കോച്ചും ഫുട്‌ബോള്‍ പ്രേമികളും വിലയിരുത്തുന്നത്.

English summary
Indian junior football team hold Chile to draw (1-1)
Please Wait while comments are loading...