ഐഎസ്എല്ലില്‍ ചേരാന്‍ ബെംഗളുരുവും ഈസ്റ്റ്ബംഗാളും ടാറ്റ ഗ്രൂപ്പും, വെള്ളിയാഴ്ച വിവരം അറിയും, തിരുവനന്തപുരം അകത്തോ, പുറത്തോ ?

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മുംബൈ: ഐ എസ് എല്‍ പുതിയ മൂന്ന് ഫ്രാഞ്ചൈസികളെ വെള്ളിയാഴ്ച അറിയാം. ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റ(എഫ് എസ് ഡി എല്‍)ഡ് രാജ്യത്തെ പത്ത് നഗരങ്ങളെ കേന്ദ്രീകരിച്ച് ഫ്രാഞ്ചൈസി ക്ഷണിച്ചിരുന്നു. അതില്‍ തിരുവനന്തപുരവും ഉള്‍പ്പെടുന്നു.

അഹമ്മദാബാദ്, ബെംഗളുരു, കട്ടക്ക്, ദുര്‍ഗാപുര്‍, ഹൈദരാബാദ്, ജംഷഡ്പുര്‍, കൊല്‍ക്കത്ത, റാഞ്ചി, സിലിഗുരി എന്നിവിടങ്ങളെയും പരിഗണിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് മൂന്ന് പേര്‍ ആരൊക്കെ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ പ്രേമികള്‍.

isl

ഡോക്യുമെന്റുകള്‍ സഹിതം എല്ലാ നഗരിയും അപേക്ഷ നല്‍കിയിട്ടുണ്ട്. ഐ ലീഗ് ക്ലബ്ബുകളായ ബെംഗളുരു എഫ് സി, ഈസ്റ്റ് ബംഗാള്‍ എന്നിവരും ടാറ്റ ഗ്രൂപ്പും എന്നിവരും രംഗത്തുണ്ട്.

ഐ എസ് എല്‍ ജേതാക്കള്‍ക്ക് എ എഫ് സി ക്വാളിഫയിംഗ് പ്ലേ ഓഫ് യോഗ്യത ലഭിക്കും. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ അംഗീകാരം ഐ എസ് എല്ലിന് ലഭിച്ചിട്ടുണ്ട്.

English summary
Indian Super League: New franchises likely to be announced on Friday
Please Wait while comments are loading...