വിസ പ്രശ്‌നം, ലെബനന്‍ പിന്‍മാറി, പതിനൊന്നാം മണിക്കൂറിലെ പിന്‍മാറ്റത്തില്‍ ഇന്ത്യക്ക് അതൃപ്തി

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ന്യൂഡല്‍ഹി: ജൂണ്‍ ഏഴിന് മുംബൈയില്‍ വേദി നിശ്ചയിച്ചിട്ടുള്ള അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോളില്‍ നിന്ന് ലെബനന്‍ പിന്‍മാറി. ഇന്ത്യയിലേക്ക് വിസ ലഭിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണമാണ് പിന്‍മാറുന്നതെന്ന് ലെബനീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ അറിയിച്ചു. ഇന്ത്യയിലെ വിസ ചട്ടപ്രകാരം ലെബനന്‍ പൗരന്‍മാര്‍ക്ക് ഇവിടെ വെച്ച് ഓണ്‍ എറൈവല്‍ വിസ നല്‍കുന്നതിന് നിയമ തടസമുണ്ട്.

എന്നാല്‍, വിവിധ രാജ്യങ്ങളിലായി ക്ലബ്ബ് ഫുട്‌ബോള്‍ കളിക്കുന്ന ലെബനീസ് താരങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വിസയെടുക്കാന്‍ ബെയ്‌റൂട്ടിലെ എംബസിയിലെത്തുക എന്നത് പ്രയാസകരമായ കാര്യമാണെന്നും ഇക്കാരണത്താല്‍ പിന്‍മാറ്റമല്ലാതെ മറ്റൊരു വഴിയില്ലെന്നും ലെബനീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.

india

ലോകകപ്പ് ഫൈനലും കോപ അമേരിക്ക ഫൈനലും തോല്‍ക്കുമ്പോള്‍ അര്‍ജന്റീനയുടെ ഡിഫന്‍സിലുണ്ടായിരുന്ന താരം വിരമിക്കുന്നു

മാഞ്ചസ്റ്റര്‍ സിറ്റിക്കും ആഴ്‌സണലിനും ജയം, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് പ്രതീക്ഷയില്ല!!

ലെബനന് പകരം മറ്റൊരു ടീമിനെ തരപ്പെടുത്താനുള്ള ശ്രമത്തിലാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ ഐ എഫ് എഫ്). ജൂണ്‍ പതിമൂന്നിന് കിര്‍ഗിസ്ഥാനെതിരായ ഏഷ്യന്‍ കപ്പ് ക്വാളിഫയറിന് മുന്നോടിയായുള്ള പരിശീലന മത്സരം എന്ന നിലക്കാണ് എ ഐ എഫ് എഫ് ലെബനനുമായി ധാരണയിലെത്തിയത്. മാര്‍ച്ചിലാണ് രണ്ട് ഫുട്‌ബോള്‍ ഫെഡറേഷനുകളും തമ്മില്‍ ധാരണയുണ്ടാക്കിയത്. പിന്‍മാറ്റ തീരുമാനം വൈകിയറിയിച്ചതില്‍ ഇന്ത്യന്‍ ക്യാമ്പ് നിരാശ പ്രകടിപ്പിച്ചു.

പതിനൊന്നാം മണിക്കൂറിലെ പിന്‍മാറ്റം ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. ക്വാളിഫയര്‍ മത്സരത്തിന് മുമ്പ് സന്നാഹ മത്സരം നഷ്ടപ്പെടുമെന്ന അവസ്ഥയാണുള്ളത്. അവസാന മണിക്കൂറില്‍ ഏത് ടീമിനെ ലഭിക്കാനാണെന്ന് ഇന്ത്യന്‍ കോച്ച് കോണ്‍സ്റ്റന്റൈന്‍ നിരാശ കലര്‍ന്ന ഈര്‍ഷ്യയോടെ ചോദിക്കുന്നു.

English summary
Indias friendly with lebanon cancelled over visa problem
Please Wait while comments are loading...