ഇറാന്‍ ലോകകപ്പ് യോഗ്യത നേടി, ക്വാളിഫയറില്‍ ഉസ്‌ബെക്കിസ്ഥാനെ തോല്‍പ്പിച്ചു, ഇറാന്റെ കരുത്ത്!!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ബ്രസീലിന് പിറകെ, ഫിഫ 2018 റഷ്യ ലോകകപ്പിന് ഇറാനും യോഗ്യത നേടി ! ഏഷ്യന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍ ഉസ്‌ബെക്കിസ്ഥാനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇറാന്റെ മുന്നേറ്റം. തുടര്‍ച്ചയായി രണ്ട് ലോകകപ്പുകളില്‍ ഇറാന്‍ യോഗ്യത നേടുന്നത് ആദ്യ സംഭവം. അഞ്ച് തവണ ലോകകപ്പ് കളിച്ചിട്ടുണ്ട് ഇറാന്‍.

ഗോളടിച്ചത് ഇവര്‍...

ഗോളടിച്ചത് ഇവര്‍...

സര്‍ദാര്‍ അസ്‌മോന്‍, മെഹ്ദി തരേമി എന്നിവര്‍ ഇറാന് വേണ്ടി സ്‌കോര്‍ ചെയ്തു. ഇരുപത്തിമൂന്നാം മിനുട്ടിലാണ് ഇറാന്‍ ആദ്യ ഗോള്‍ നേടുന്നത്. അവസാന ഘട്ടത്തില്‍ ലൊബനോവിന്റെ കോര്‍ണര്‍ ബോളില്‍ തരേമിയുടെ ഗോളില്‍ ഇറാന്‍ ജയം ആധികാരികമാക്കി. രണ്ടാം പകുതിയില്‍ ഇറാന്‍ ക്യാപ്റ്റന്‍ മസൂദ് ഷോജെ പെനാല്‍റ്റി കിക്ക് പാഴാക്കി.

ഇരുപത് പോയിന്റുമായി ഇറാന്‍ കയറി...

ഇരുപത് പോയിന്റുമായി ഇറാന്‍ കയറി...

ഏഷ്യയിലെ ഫൈനല്‍ റൗണ്ട് ക്വാളിഫൈയിംഗില്‍ ആറ് ടീമുകളുള്‍പ്പെടുന്ന ഗ്രൂപ്പ് എയില്‍ എട്ട് മത്സരങ്ങളില്‍ 20 പോയിന്റ് നേടിയാണ് ഇറാന്‍ റഷ്യന്‍ ടിക്കറ്റ് സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണകൊറിയക്ക് ഏഴ് മത്സരങ്ങളില്‍ പതിമൂന്ന് പോയിന്റാണ്. ഉസ്‌ബെക്കിസ്ഥാന് എട്ട് മത്സരങ്ങളില്‍ പന്ത്രണ്ട് പോയിന്റും.

 ലോകകപ്പ് യോഗ്യത ആര്‍ക്കൊക്കെ...

ലോകകപ്പ് യോഗ്യത ആര്‍ക്കൊക്കെ...

ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ ലോകകപ്പ് യോഗ്യത നേടും. മൂന്നാം സ്ഥാനക്കാര്‍ പ്ലേ ഓഫ് യോഗ്യത നേടും. എട്ട് പോയിന്റുള്ള സിറിയ ഉസ്‌ബെക്കിസ്ഥാന് പിറകിലുണ്ട്.ചൈന, ഖത്തര്‍ ടീമുകളാണ് അഞ്ചും ആറും സ്ഥാനത്ത്.

ഇറാന്റെ സൂത്രധാരന്‍...

ഇറാന്റെ സൂത്രധാരന്‍...

മൂന്ന് തവണ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഇറാന്റെ മികച്ച ഫോമിന് പിറകില്‍ പോര്‍ച്ചുഗീസ് കോച്ച് കാര്‍ലോസ് ക്വുറോസാണ്.

പ്രതിരോധം സൂപ്പറാണ്, ഫിനിഷിംഗ് പോര...

പ്രതിരോധം സൂപ്പറാണ്, ഫിനിഷിംഗ് പോര...

മൂന്നാം ക്വാളിഫയിംഗ് റൗണ്ടില്‍ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇറാന്‍ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്. എന്നാല്‍ എട്ട് മത്സരങ്ങളില്‍ എട്ട് ഗോളുകള്‍ മാത്രമാണ് സ്‌കോര്‍ ചെയ്യാനായത് എന്നത് കോച്ച് ക്വുറോസിനെ ചിന്തിപ്പിക്കും.

English summary
Iran beat Uzbekistan and become second team to qualify for rusia world cup
Please Wait while comments are loading...