എഎഫ് സി കപ്പ് ക്വാളിഫിക്കേഷന്‍ ബെര്‍ത് നേരെ ഐഎസ്എല്‍ ചാമ്പ്യന്‍മാരുടെ കൈകളില്‍!!!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ എസ് എല്‍) ഫുട്‌ബോളിന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ അംഗീകാരം. ഇതിന്റെ ഭാഗമായി ഐ എസ് എല്‍ ജേതാക്കള്‍ക്ക് എ എഫ് സി കപ്പ് ക്വാളിഫൈയിംഗ് പ്ലേ ഓഫില്‍ പങ്കെടുക്കാനുള്ള ബെര്‍ത് ലഭിക്കും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസവസാനം ഇന്ത്യയില്‍ വെച്ച് എ എഫ് സി ജനറല്‍ സെക്രട്ടറി ഡാറ്റോ വിന്‍ഡ്‌സര്‍ നടത്തുമെന്നാണ് സൂചന.

ഐ എസ് എല്‍ ഐ എം ജി - റിലയന്‍സ് നടത്തുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് മാറി ഇന്ത്യന്‍ ഫുട്‌ബോളിലെ ഔദ്യോഗികതയുടെ ഭാഗമായി മാറുമെന്നതിന്റെ വ്യക്തമായ സൂചനയാണിത്.

afcon2017

നേരത്തെ ഫെഡറേഷന്‍ കപ്പ് ജേതാക്കളായിരുന്നു എ എഫ് സി കപ്പ് ക്വാളിഫിക്കേഷന്‍ പ്ലേ ഓഫ് ബെര്‍ത് നേടിയിരുന്നത്. ഇതാണ് ഐ എസ് എല്‍ തട്ടിയെടുത്തിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഐ ലീഗ് ജേതാക്കള്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് പ്ലേ ഓഫ് ബെര്‍ത് ആയിരുന്നു സ്വന്തമാക്കിയിരുന്നത്.

മൂന്നാമതൊരു ബെര്‍ത് കൂടി എ ഐ എഫ് എഫ് അധികൃതര്‍ എ എഫ് സിക്ക് മുമ്പാകെ അപേക്ഷ വെച്ചെങ്കിലും അത് തള്ളി. ഐ ലീഗ് - ഐ എസ് എല്‍ ജേതാക്കള്‍ തമ്മില്‍ സൂപ്പര്‍ കപ്പ് കളിക്കും. ജേതാക്കള്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിനും പരാജിതര്‍ എ എഫ് സി കപ്പ് പ്ലേ ഓഫ് ബെര്‍തും സ്വന്തമാക്കും.

English summary
ISL gets recognition from AFC
Please Wait while comments are loading...