വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മഞ്ഞക്കടലിൽ മുങ്ങി കൊച്ചി; സൽമാൻ ഖാനും കത്രീന കൈഫും അടങ്ങുന്ന താരനിശയോടെ ഐഎസ്എലിനു തുടക്കം

By Desk

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സും കൊല്‍ക്കത്തയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ പ്രവാഹം. കൊച്ചി കലൂർ ജവഹർലാൽ നെഹ്റും സ്റ്റേഡിയെ മഞ്ഞ കടലായി. എഎസ്എലിന്റഖെ ഉദ്ഘാടന പിരപാടികൾ ആരംഭിച്ചു. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും കത്രീന കൈഫും അടങ്ങുന്ന താരനിരയാണ് ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടുക.

Stadium

മൈതാനത്തിന്റെ മധ്യത്തിലായി ഒരുക്കിയിരിക്കുന്ന വേദി വളരെപ്പെട്ടെന്ന് എടുത്തുമാറ്റാവുന്ന രീതിയിലാകും ക്രമീകരിച്ചിരിക്കുന്ന സ്റ്റേജിലാണ് ഉദ്ഘാടന പിരപാടികൾ നടക്കുന്നത്. ബോളിവുഡ്, മോളിവുഡ്, ക്രിക്കറ്റ് സൂപ്പർ താരങ്ങൾക്കൾക്കൊപ്പം ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബോളിലെ മിന്നും താരങ്ങളും കളം നിറഞ്ഞ ഉദ്ഘാടനച്ചടങ്ങ് കൊച്ചിയിലെ ആരാധകക്കൂട്ടത്തിന് സമ്മാനിച്ചത് തികച്ചും വ്യത്യസ്തമായ ആവേശ കാഴ്ചയാണ്. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന്റെയും കത്രീന കൈഫിന്റെയും നൃത്തച്ചുവടുകളോടെ തുടങ്ങിയ ഉദ്ഘാടനച്ചടങ്ങുകൾക്ക് ഗാലറിയെ മഞ്ഞക്കടയാക്കി രൂപപ്പെടുത്തിയെടുത്ത് പതിനായിരങ്ങൾ സാക്ഷി നിന്നു.

ISL inaguration

ഫിഫ അണ്ടർ 17 ലോകകപ്പിലെ ശുഷ്കിച്ച ഗാലറികളെ ഓർമയാക്കിമാറ്റി കലൂർ സ്റ്റേഡിയത്തിലേക്ക് പ്രവഹിച്ച പതിനായിരങ്ങൾ ഐഎസ്എൽ ആവേശത്തിന്റെ നേർക്കാഴ്ചയാകുന്നതിനും കൊച്ചി സാക്ഷിയായി. ചടങ്ങിൽ സച്ചിൻ തെൻഡുൽക്കർ, ചലച്ചിത്ര താരം മമ്മൂട്ടി, ഐഎസ്എൽ സ്ഥാപക ചെയർപേഴ്സൻ നിത അംബാനി എന്നിവരും എത്തിയിരുന്നു. ഇവർക്കൊപ്പം ഉദ്ഘാടന മൽസരത്തിൽ ഏറ്റുമുട്ടുന്ന കേരളാ ബ്ലാസ്റ്റേഴ്സ്, എടികെ കൊൽക്കത്ത ടീമുകളുടെ ക്യാപ്റ്റൻമാരായ സന്ദേശ് ജിംഗാൻ, ജോർഡി ഫിഗറസ് മൊണ്ഡൽ എന്നിവരും വേദിയിലെത്തി.

Mammootty

മൂന്നര മുതല്‍ സ്‌റ്റേഡിയം തുറന്നുകൊടുത്തതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ജഴ്‌സിയണിഞ്ഞ് മഞ്ഞയില്‍ കുളിച്ച് വന്‍ ആരാധകക്കൂട്ടമാണ് കൊച്ചി സ്റ്റേഡിയത്തിൽ ഒഴുകിയെത്തിയത്. ടിക്കറ്റ് ലഭ്യമാകാത്തതിന് തുടര്‍ന്ന് പ്രതിഷേധവുമായി ആരാധകര്‍ രംഗത്തുവന്നിരുന്നു. പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് പോലീസ് രംഗത്തെത്തിയെങ്കിലും ആരാധകരുടെ രോഷം അടങ്ങിയില്ല. പിന്നീട് ആരാധകർ ടിക്കറ്റ് കൗണ്ടർ അടിച്ചു തകർക്കുകയായിരുന്നു. രാവിലെ മുതല്‍ ടിക്കറ്റിനായി കാത്തുനില്‍ക്കുന്നവരാണ് പ്രതിഷേധിച്ചത്. സ്റ്റേഡിയത്തിൽ ടിക്കറ്റ് വിൽപ്പനയില്ലെന്ന് നേരത്തെ സംഘാടകർ അരിയിച്ചിരുന്നു.

Story first published: Friday, November 17, 2017, 20:01 [IST]
Other articles published on Nov 17, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X