വിടപറയല്‍ മത്സരത്തില്‍ ടെറിയെ എന്തിനാണ് ഇരുപത്താറാം മിനുട്ടില്‍ പിന്‍വലിച്ചത്?

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: ചെല്‍സിയുടെ ഇതിഹാസ താരം ജോണ്‍ ടെറിയുടെ വിട പറയല്‍ രീതി വിവാദമാകുന്നു. പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച അവസാന റൗണ്ട് മത്സരത്തില്‍ സണ്ടര്‍ലാന്‍ഡിനെതിരെ ഇരുപത്താറാം മിനുട്ടില്‍ ടെറി സബ്്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെടുകയായിരുന്നു. സഹതാരങ്ങള്‍ ഇരുഭാഗത്തുമായി അണിനിരന്ന് മുന്‍നായകന് അവിസ്മരണീയ യാത്രയയപ്പ് നല്‍കുന്ന കാഴ്ച.

എന്നാല്‍, സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഇടം നേടിയ ടെറിയെ എന്തിന് ഇരുപത്താറാം മിനുട്ടില്‍ ചെല്‍സി കോച്ച് തിരിച്ചുവിളിച്ചു. ഇത് ബെറ്റിംഗ് മാഫിയക്ക് വേണ്ടി ചെയ്തതാണെന്ന ആരോപണമാണ് ഉയരുന്നത്.

johnterry

അന്ന ദിവസം നടന്ന വാതുവെപ്പില്‍ കൂടുതല്‍ പേരും ടെറി മുപ്പത് മിനുട്ടിനുള്ളില്‍ കളം വിടുമെന്ന് പ്രവചിച്ചതാണ് സംശയത്തിന് ഇടയാക്കിയത്. ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ വിഷയം ഗൗരവമായി കാണുന്നു. ബെറ്റിംഗ് സ്ഥാപനങ്ങളോട് എഫ് എ ടെറിയുടെ വിരമിക്കലുമായി നടന്ന വാതുവെപ്പിന്റെ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മാത്രമല്ല, ചെല്‍സിയുടെ പ്രശസ്തമായ ഫാന്‍ ക്ലബ്ബിന്റെ ഒഫിഷ്യല്‍ ട്വിറ്റര്‍ പേജില്‍ ടെറി ഇരുപത്താറാം മിനുട്ടില്‍ സബ്‌സ്റ്റിറ്റിയൂട്ട് ചെയ്യപ്പെടുമെന്ന് കൃത്യമായി പ്രവചിച്ചിട്ടുണ്ട്. എന്നാല്‍, ഇതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നാണ് ചെല്‍സി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ടെറിയുടെ ജഴ്‌സി നമ്പര്‍ ഇരുപത്താറാണ്. അതുകൊണ്ട് ഇരുപത്താറാം മിനുട്ടില്‍ ടെറിക്ക് യാത്രയയപ്പ് ഒരുക്കി. ഇത് കോച്ച് അന്റോണിയോ കോന്റെയും ടെറിയും ചേര്‍ന്നെടുത്ത തീരുമാനമാണ്. നേരത്തെ ദിദിയര്‍ ദ്രോഗ്ബയുടെ അവസാന മത്സരത്തിലും ചെല്‍സി ഇത്തരം ജഴ്‌സി നമ്പര്‍ സബ്സ്റ്റിറ്റിയൂഷന്‍ പയറ്റിയിരുന്നു. ഏതായാലും എഫ് എ ഇതിനെയൊന്നും പ്രോത്സാഹിപ്പിക്കുന്നില്ല. അന്വേഷണം നടക്കുന്നു.

English summary
John Terry's 26th minute substitution farewell is to be investigated by the FA
Please Wait while comments are loading...