ബ്രസീലിനെ നേരിടാനുള്ള ടീമിനെ അര്‍ജന്റീന പ്രഖ്യാപിച്ചു, ഇനി പടയൊരുക്കം!!!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

റിയോഡിജനീറോ: അടുത്ത മാസം ഒമ്പതിന് ബ്രസീലിനെ നേരിടാനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. പക്ഷേ, ടീമിന്റെ കോച്ച് ആരാണെന്ന് മാത്രം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നില്ല. അത് പക്ഷേ, കോച്ചാകാന്‍ പോകുന്ന ആള്‍ തന്നെ സൂചന നല്‍കുന്നു : അര്‍ജന്റീന എന്നെ ആഗ്രഹിക്കുന്നു, ഞാന്‍ തയ്യാര്‍ !! സ്പാനിഷ് ക്ലബ്ബ് സെവിയ്യ വിടുന്ന ജോര്‍ജ് സംപോളിയാണ് താരം. അര്‍ജന്റീനക്കാരനായ കോച്ച് തന്നെയാകും മെസിയെയും കൂട്ടരെയും ഇനിയങ്ങോട്ട് പരിശീലിപ്പിക്കുക എന്ന് വ്യക്തമായി.

സെവിയ്യ വിടുന്ന താന്‍ മറ്റൊരു ക്ലബ്ബിലേക്കല്ല പോകുന്നതെന്ന് സംപോളി സൂചിപ്പിക്കുന്നു.

സംപോളിയുടെ സ്വപ്‌നം...

സംപോളിയുടെ സ്വപ്‌നം...

അര്‍ജന്റീന തന്റെ സേവനം ആഗ്രഹിക്കുന്നുണ്ട്, അര്‍ജന്റീനയെ പരിശീലിപ്പിക്കുക എന്നത് തന്റെ സ്വപ്‌നമാണ് - സംപോളിയുടെ ഈ വാക്കുകള്‍ ഔദ്യോഗിക അറിയിപ്പിന് മുന്നോടിയായുള്ള സൂചനയായി കണ്ടാല്‍ മതി.

ലയണല്‍ മെസി ഉള്‍പ്പെടുന്ന ടീമിന്റെ പരിശീലകനാവുക എന്നത് തന്റെ സ്വപ്‌നമാണെന്നും സംപോളി പറഞ്ഞിരുന്നു.

ബാഴ്‌സയിലേക്കല്ല, അര്‍ജന്റീനയിലേക്ക്...

ബാഴ്‌സയിലേക്കല്ല, അര്‍ജന്റീനയിലേക്ക്...

ഇതോടെ, സംപോളി ബാഴ്‌സലോണയലേക്കാണോ പോകുന്നതെന്ന സംശയം ഉദിച്ചു. എന്നാല്‍ തന്റെ അടുത്ത തട്ടകം ക്ലബ്ബ് അല്ലെന്ന് സംപോളി അര്‍ഥശങ്കക്കിട നല്‍കാതെ വ്യക്തമാക്കുകയും ചെയ്തു.

 മുന്നിലുള്ളത് ബ്രസീലിയന്‍ വെല്ലുവിളി...

മുന്നിലുള്ളത് ബ്രസീലിയന്‍ വെല്ലുവിളി...

ജൂണ്‍ ഒമ്പതിന് ബ്രസീലിനെയും പതിമൂന്നിന് സിംഗപ്പൂരിനെയും നേരിടാന്‍ അര്‍ജന്റീനയെ ഒരുക്കുക, ആഗസ്റ്റില്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനക്ക് നിര്‍ണായക വിജയങ്ങള്‍ സമ്മാനിക്കുക. ഇത്രയുമാണ് സംപോളിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.

ടീം പ്രഖ്യാപനം...

ടീം പ്രഖ്യാപനം...

സംപോളി എത്രയുംവേഗം എത്തുമെന്ന സൂചന നല്‍കിക്കൊണ്ട് അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു. ഇന്റര്‍മിലാന്‍ സ്‌ട്രൈക്കര്‍ മൗറോ ഇയാര്‍ഡി 2013ന് ശേഷം ആദ്യമായ ടീമിലിടം പിടിച്ചപ്പോള്‍ സിറ്റിയുടെ സെര്‍ജിയോ അഗ്യുറോ പുറത്തായി.

പുതുമുഖങ്ങളുണ്ട്....

പുതുമുഖങ്ങളുണ്ട്....

അറ്റ്‌ലാന്റയുടെ അലസാന്‍ഡ്രോ ഗോമസ്, വെസ്റ്റ്ഹാം അറ്റാക്കര്‍ മാനുവല്‍ ലാന്‍സിനി, സെവിയ്യയുടെ ജോക്വം കോറിയ, ടിയുവാന മിഡ്ഫീല്‍ഡര്‍ ഗ്യുഡോ റോഡ്രിഗസ്, റോമയുടെ ലിയാന്‍ഡ്രോ പാരെഡെസ് എന്നീ പുതുമുഖങ്ങള്‍ ടീമിലുണ്ട്.

വിദേശ ലീഗിലെ താരങ്ങള്‍...

വിദേശ ലീഗിലെ താരങ്ങള്‍...

അഗ്യുറോക്ക് പുറമെ പാബ്ലോ സബലെറ്റ, ഇസെക്വുല്‍ ലാവെസി, ലുകാസ്പ്രാറ്റോ, അഞ്ചല്‍ കോറിയ എന്നിവരും ടീമിലിടം നേടിയില്ല. വിദേശ ലീഗില്‍ കളിക്കുന്ന താരങ്ങളെയാണ് ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

ഗോള്‍ കീപ്പര്‍മാര്‍: നാഹുല്‍ ഗുസ്മാന്‍, സെര്‍ജിയോ റൊമേറോ, ജെറോനിമോ റുലി

ഡിഫന്‍ഡര്‍മാര്‍: ഇമ്മാനുവല്‍ മമാന, ഗബ്രിയേല്‍ മര്‍സാഡോ, ജാവിയര്‍ മഷെറാനോ, നികോളാസ് ഒടമെന്‍ഡി

മിഡ്ഫീല്‍ഡര്‍മാര്‍ : എവര്‍ ബനേഗ, ലുകാസ് ബിഗ്ലിയ, മാനുവല്‍ ലാന്‍സിനി, ലിയാന്‍ഡ്രോ പരെഡെസ്, ഗ്യുഡോ റോഡ്രിഗസ്, എഡ്വോര്‍ഡോ സാല്‍വിയോ

സ്‌ട്രൈക്കര്‍മാര്‍ : ജോക്വിന്‍ കോറിയ, ഏഞ്ചല്‍ഡിമരിയ, പൗളോ ഡിബാല, അലസാന്‍ഡ്രോ ഗോമസ്, ഗോണ്‍സാലോ ഹിഗ്വെയിന്‍, മൗറോ ഇയാര്‍ഡി, ലയണല്‍ മെസി

English summary
Jorge Sampaoli poised to leave Sevilla and take over as manager of Argentina
Please Wait while comments are loading...