ഇറ്റാലിയന്‍ കപ്പും യുവെന്റസിന്റെ ഷോകേസില്‍, ലക്ഷ്യം ചാമ്പ്യന്‍സ് ലീഗ്,റയല്‍മാഡ്രിഡ് വിട്ടുകൊടുക്കുമോ

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ടുറിന്‍: ഇറ്റാലിയന്‍ സീരി എ ലീഗ് കിരീടത്തിന് പിന്നാലെ ഇറ്റാലിയന്‍ കപ്പും സ്വന്തമാക്കി യുവെന്റസ് ! ഇറ്റാലിയന്‍ കപ്പ് ഫൈനലില്‍ ലാസിയോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് യുവെന്റസ് സീസണിലെ രണ്ടാം കിരീടം ടുറിനിലെ ക്ലബ്ബ് ആസ്ഥാനത്തെത്തിച്ചത്.

 സീസണില്‍ മൂന്ന് കിരീടങ്ങള്‍ ലക്ഷ്യം..

സീസണില്‍ മൂന്ന് കിരീടങ്ങള്‍ ലക്ഷ്യം..

ജൂണ്‍ നാലിന് കാര്‍ഡിഫില്‍ റയല്‍മാഡ്രിഡുമായി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കാനിരിക്കുകയാണ് യുവെന്റസ്. മൂന്ന് കിരീടങ്ങള്‍ നേടാനുള്ള സാധ്യതയാണ് കോച്ച് മാസിമോ അലെഗ്രിക്ക് മുന്നിലുള്ളത്.

ഡിഫന്‍ഡര്‍മാരുടെ ഗോളടി...

ഡിഫന്‍ഡര്‍മാരുടെ ഗോളടി...

യുവെന്റസിനെ പന്ത്രണ്ടാം ഇറ്റാലിയന്‍ കപ്പ് വിജയത്തിലേക്ക് കുതിപ്പിച്ചത് ഡിഫന്‍ഡര്‍മാരുടെ ഗോളുകളാണ്. വിംഗ് ബാക്ക് ഡാനി ആല്‍വസ് പന്ത്രണ്ടാം മിനുട്ടിലും ലിയോനാര്‍ഡോ ബൊനുചി ഇരുപത്തിനാലാം മിനുട്ടിലും സ്‌കോര്‍ ചെയ്തു.

യുവെന്റസിന് റെക്കോര്‍ഡ്...

യുവെന്റസിന് റെക്കോര്‍ഡ്...

തുടരെ മൂന്ന് സീസണിലും ഇറ്റാലിയന്‍ കപ്പ് നേടുന്ന ആദ്യ ടീം എന്ന ഖ്യാതിയും യുവെന്റസിന് കൈവന്നു.

ലാസിയോയുടെ നഷ്ടം...

ലാസിയോയുടെ നഷ്ടം...

അഞ്ച് വര്‍ഷത്തിനിടെ ലാസിയോ മൂന്നാം ഫൈനലാണ് കളിച്ചത്. 2015 ഫൈനലില്‍ യുവെന്റസ് ലാസിയോയെ തോല്‍പ്പിച്ചിരുന്നു. 2-1 ആയിരുന്നു സ്‌കോര്‍. ഇത്തവണ മധുരപ്രതികാരത്തിനുള്ള അവസരം പാഴാക്കി.

2013 ല്‍ റോമയെ കീഴടക്കി ഇറ്റാലിയന്‍ കപ്പ് നേടിയതിന് ശേഷം ലാസിയോക്ക് പിന്നീട് പ്രധാന കിരീടങ്ങളൊന്നും നേടാനായിട്ടില്ല.

English summary
juventus beat lazio in italian cup final ensure season double
Please Wait while comments are loading...