ഷൂട്ടൗട്ടില്‍ അവസാന കിക്ക് വരെ ത്രില്ലര്‍, യുവെന്റസ് റോമയെ കീഴടക്കി

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മസാചുറ്റ്‌സ്: ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ഇറ്റാലിയന്‍ കരുത്തരുടെ പോരില്‍ യുവെന്റസ് ഷുട്ടൗട്ടില്‍ റോമയെ കീഴടക്കി (5-4). നിശ്ചിത സമയത്ത് ഓരോ ഗോള്‍ വീതമായിരുന്നു.

ഇരുപത്തൊമ്പതാം മിനുട്ടില്‍ മരിയോ മാന്‍ഡുകിചിന്റെ ഗോളില്‍ മുന്നില്‍ കയറിയ യുവെന്റസിനെ എ എസ് റോമ എഴുപത്തിനാലാം മിനുട്ടില്‍ എദെന്‍ സെകോയുടെ ഗോളില്‍ ഒപ്പം പിടിച്ചു.

juv

ഷൂട്ടൗട്ടില്‍ മാര്‍കോ ടുമിനെലോയുടെ ഷോട്ട് ഗോളാകാതെ പോയതാണ് റോമക്ക് വിനയായത്. യുവെന്റസ് കോച്ച് മാസിമിലിയാനോ അലെഗ്രിയും റോമ കോച്ച് ഫ്രാന്‍സെസ്‌കോയും കരുത്തുറ്റ നിരയെയാണ് കളത്തിലിറക്കിയത്.

English summary
juventus beat roma in penalty shoot out
Please Wait while comments are loading...