ഇറ്റലിയില്‍ യുവെന്റസ് ആറാം തമ്പുരാന്‍, റയലിനെ വീഴ്ത്തിയാല്‍ യൂറോപ്പും കൈവെള്ളയിലാകും

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മിലാന്‍: ഇറ്റാലിയന്‍ ഫുട്‌ബോള്‍ എന്നാല്‍ യുവെന്റസ് എന്നര്‍ത്ഥം ! ഒന്നും രണ്ടുമല്ല, തുടരെ ആറാം തവണയാണ് യുവെന്റസ് ഇറ്റാലിന്‍ സീരി എ ലീഗ് കിരീടം സ്വന്തമാക്കിയത്. ഇത്തവണ, അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വന്നുവെന്ന് മാത്രം. അവസാന റൗണ്ടില്‍ ക്രോട്ടനിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് യുവെന്റസിന്റെ മുന്നേറ്റം. മാന്‍ഡുകിച്, ഡിബാല, അലക്‌സ് സാന്‍ഡ്രോ എന്നിവരാണ് യുവെന്റസിനായി ഗോളുകള്‍ നേടിയത്.

യുവെന്റസിന്റെ അവസാന മൂന്ന് കിരീടങ്ങളിലും കോച്ച് മാസിമിലിയാനോ അലെഗ്രിയുടെ കുശാഗ്രബുദ്ധിയുണ്ട്. ഇറ്റാലിയന്‍ കപ്പിന് പിറകെ സീരി എ ലീഗ് കിരീടവും നേടിയ യുവെന്റസ് സീസണില്‍ മൂന്ന് കിരീടങ്ങള്‍ നേടുക എന്ന ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുകയാണ്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇടം പിടിച്ച യുവെന്റസിന് കിരീടപ്പോര് റയല്‍ മാഡ്രിഡുമായിട്ടാണ്. ജൂണ്‍ നാലിന് കാര്‍ഡിഫില്‍ ഫൈനല്‍.

juventus

കഴിഞ്ഞാഴ്ച റോമയോട് 3-1ന് തോറ്റതിനെ തുടര്‍ന്നാണ് യുവെന്റസിന് കിരീടധാരണം അവസാന മത്സരം വരെ നീണ്ടത്. 88 പോയിന്റുമായാണ് യുവെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതെങ്കില്‍ റോമ 84 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.

juventus

അവസാന റൗണ്ട് മത്സരഫലങ്ങള്‍..

യുവെന്റസ് 3-0 ക്രോട്ടന്‍

എംപോലി 0-1 അറ്റ്‌ലാന്റ

ജെനോവ 2-1 ടൊറിനോ

മിലാന്‍ 3-0 ബൊളോഗ്ന

സസോലോ 6-2 കാഗ്ലിയാരി

ഉദിനിസെ 1-1 സാംഡോറിയ

ലാസിയോ 1-3 ഇന്റര്‍മിലാന്‍

football

സീരി എ പോയിന്റ് ടേബിള്‍

1 യുവെന്റസ് 88

2 റോമ 84

3 നാപോളി 83

4 ലാസിയോ 70

5 അറ്റലാന്റ 69

6 മിലാന്‍ 63

7 ഇന്റര്‍മിലാന്‍ 59

8 ഫിയോറന്റീന 59

9 ടൊറിനോ 50

10 സാംഡോറിയ 48

11 സസോലോ 46

12 ഉദിനിസെ 45

13 കാഗ്ലിയാരി 44

14 ചീവോ 43

15 ബൊളോഗ്ന 41

16 ജെനോവ 36

17 എംപോലി 32

18 ക്രോട്ടന്‍ 31

19 പാലെര്‍മോ 23

20 പെസ്‌കാര 14

English summary
Juventus clinched a record sixth consecutive Serie A title
Please Wait while comments are loading...