ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് ബാഴ്‌സയും ഡോട്മുണ്ടും പുറത്ത്, യുവെന്റസും മൊണാക്കോയും സെമിയില്‍

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയും ജര്‍മന്‍ ടീം ബൊറുസിയ ഡോട്മുണ്ടും സെമിഫൈനല്‍ കാണാതെ പുറത്ത്. ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവെന്റസാണ് ബാഴ്‌സക്ക് തുടരെ രണ്ടാം സീസണിലും സെമി നിഷേധിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലിലെ രണ്ടാം ലെഗില്‍ നാല് ഗോളുകള്‍ വേണ്ടിയിരുന്ന ബാഴ്‌സ ഹോം മാച്ചില്‍ ഗോള്‍ രഹിതമായി. ഇതോടെ ആദ്യ ലെഗ് 3-0ന് ജയിച്ച യുവെന്റസ് സെമിയിലേക്ക് മുന്നേറി.

ഫ്രഞ്ച് ടീം മൊണാക്കോയുടെ സെമിപ്രവേശം ആധികാരികമായിരുന്നു. ബൊറുസിയ ഡോട്മുണ്ടിനെ ക്വാര്‍ട്ടറിന്റെ രണ്ടാം ലെഗില്‍ 3-1ന് തോല്‍പ്പിച്ചു. ആദ്യ പാദം 3-2ന് മൊണാക്കോ ജയിച്ചിരുന്നു. ഇരുപാദത്തിലുമായി 6-3 ന് വന്‍ മുന്നേറ്റമാണ് മൊണാക്കോ നടത്തിയത്.

പി എസ് ജിയല്ല യുവെന്റസ്...

പി എസ് ജിയല്ല യുവെന്റസ്...

ഇത് ബാഴ്‌സലോണക്ക് വ്യക്തമായി ബോധ്യമുണ്ടായിരുന്നു. പി എസ് ജിക്കെതിരെ 4-0ന് ആദ്യ ലെഗില്‍ പിറകിലായിട്ടും ബാഴ്‌സ 6-1ന് രണ്ടാം ലെഗില്‍ തിരിച്ചു വന്നിരുന്നു. യുവെന്റസാകട്ടെ, തുടക്കം മുതല്‍ പ്രതിരോധം ഉരുക്ക് കോട്ടയാക്കി. ബോക്‌സിന് പുറത്ത് വെച്ച് അവസാനിച്ചു ബാഴ്‌സയുടെ എല്ലാ അറ്റാക്കിംഗും.

ബാഴ്‌സയുടെ ഇരമ്പല്‍...

ബാഴ്‌സയുടെ ഇരമ്പല്‍...

ബുഫണിന്റെ വലയിലേക്ക് ലയണല്‍ മെസിയുടെയും സുവാരസിന്റെയും നെയ്മറിന്റെയും നീക്കങ്ങള്‍ തീരെ എത്താതിരുന്നില്ല. നെയ്മര്‍ മികച്ച നീക്കങ്ങള്‍ നടത്തി. എന്നാല്‍, ബോക്‌സിനുള്ളിലേക്ക് കയറി ഷോട്ടിന് ശ്രമിക്കുമ്പോഴേക്കും ബ്ലോക്ക് ചെയ്യപ്പെടും. മെസി വിദഗ്ധമായി തൊടുത്ത ഷോട്ടുകള്‍ ക്രോസ് ബാറിന് മുകളിലൂടെയാണ് പോയത്. അര്‍ധാവസരങ്ങള്‍ സുവാരസിനും ലഭിച്ചു.

യുവെന്റസ് മുന്നേറ്റ നിര മങ്ങി...

യുവെന്റസ് മുന്നേറ്റ നിര മങ്ങി...

ബാഴ്‌സയുടെ തട്ടകത്തില്‍ കാല്‍ ഡസന്‍ ഗോളെങ്കിലും യുവെന്റസിന് നേടാമായിരുന്നു. പക്ഷേ, മുന്നേറ്റ നിരക്കാര്‍ തമ്മില്‍ വലിയ ധാരണയില്ലാതെ കളിച്ചത് ഗോള്‍ അകറ്റി. അപകടകരമായ കൗണ്ടര്‍ അറ്റാക്കിംഗുകള്‍ യുവെന്റസിന് സാധിച്ചിരുന്നു. പ്രത്യേകിച്ച് ബാഴ്‌സ പ്രതിരോധത്തില്‍ ഒരാളെ മാത്രം നിര്‍ത്തി കളിച്ച ഘട്ടങ്ങളില്‍.

യുവെന്റസിന്റെ നേട്ടം...

യുവെന്റസിന്റെ നേട്ടം...

ബാഴ്‌സലോണയെ ചാമ്പ്യന്‍സ് ലീഗിലെ രണ്ട് ലെഗ് മത്സരത്തിലും ഗോളടിക്കാന്‍ അനുവദിക്കാതെയാണ് യുവെന്റസ് മുന്നേറിയത്. ഇതിന് മുമ്പ് ബാഴ്‌സയെ ഈ വിധം പിടിച്ചു കെട്ടിയത് രണ്ട് ക്ലബ്ബുകളാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡും (2007-08) ബയേണ്‍ മ്യൂണിക്കും (2012-13)

ചെല്ലെനിയും ബൊനൂചിയും...

ചെല്ലെനിയും ബൊനൂചിയും...

പ്രതിരോധകലയില്‍ അഗ്രഗണ്യരാണ് ഇറ്റലിക്കാര്‍. ജോര്‍ജിയോ ചെല്ലെനിയും ലിയാനാര്‍ഡോ ബൊനുചിയും നേതൃത്വം നല്‍കിയ യുവെ ഡിഫന്‍സില്‍ താളപ്പിഴകളില്ലായിരുന്നു.

ബാഴ്‌സയുടെ ഒരേയൊരു ലക്ഷ്യമുള്ള ഷോട്ട്...

ബാഴ്‌സയുടെ ഒരേയൊരു ലക്ഷ്യമുള്ള ഷോട്ട്...

യുവെന്റസ് ഗോളി ബുഫണിനെ പരീക്ഷിക്കാന്‍ ബാഴ്‌സക്ക് ഒരു തവണ മാത്രമാണ് സാധിച്ചത്. ഇത്രയും മതി യുവെന്റസ് ഒരുക്കിയ ഡിഫന്‍സിന്റെ മേന്‍മ അറിയാന്‍. പത്തൊമ്പത് ഷോട്ടുകളായിരുന്നു ബാഴ്‌സ ആകെ യുവെന്റസ് വല ലക്ഷ്യമിട്ട് അടിച്ചത്.

മെസിയുടെ അഞ്ച് ഷോട്ടുകള്‍...

മെസിയുടെ അഞ്ച് ഷോട്ടുകള്‍...

ചാമ്പ്യന്‍സ് ലീഗില്‍ ഒരു മത്സരത്തില്‍ അഞ്ച് ഷോട്ടുകള്‍ മെസി പായിച്ചിട്ടുള്ളത് 2015 സെപ്തംബറില്‍ റോമക്കെതിരെ ആയിരുന്നു. അതിന് ശേഷം ഇപ്പോള്‍ യുവെന്റസിനെതിരെയും.

 ബുഫണിന്റെ ഗോള്‍ വീഴാത്ത വല...

ബുഫണിന്റെ ഗോള്‍ വീഴാത്ത വല...

യുവെന്റസ് ഗോള്‍ കീപ്പര്‍ 2016-17 സീസണില്‍ ഒമ്പത്മത്സരങ്ങളില്‍ ഏഴ് കളികളില്‍ ഗോള്‍ വഴങ്ങിയില്ല. ആകെ ഈ സീസണില്‍ രണ്ട് ഗോളുകള്‍ മാത്രമാണ് ബുഫണിനെ കടന്ന് പോയത്. ചാമ്പ്യന്‍സ് ലീഗില്‍ 46 മത്സരങ്ങളില്‍ ബുഫണ്‍ ക്ലീന്‍ ഷീറ്റ് റെക്കോര്‍ഡ് നിലനിര്‍ത്തി. കൂടുതല്‍ മത്സരങ്ങളില്‍ ഗോള്‍വഴങ്ങാതെ നിന്നവരായി ബുഫണിന് മുന്നിലുള്ളത് മൂന്ന് പേര്‍. ഐകര്‍ കസിയസ് (54), എഡ്വിന്‍ വാന്‍ഡെര്‍ സര്‍ (50), പീറ്റര്‍ ചെക് (47).

ഇനി എല്‍ക്ലാസികോയില്‍ നോക്കാം...

ഇനി എല്‍ക്ലാസികോയില്‍ നോക്കാം...

ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞു. ഇനി ഞായറാഴ്ച നടക്കുന്ന എല്‍ ക്ലാസികോയാണ് ബാഴ്‌സയുടെ ലക്ഷ്യം. റയല്‍ മാഡ്രിഡിനെ പിടിച്ചു കെട്ടി സ്പാനിഷ് ലാ ലിഗ നേടണമെങ്കില്‍ എല്‍ക്ലാസികോ ജയിച്ചേ തീരു ബാഴ്‌സക്ക്.

കോപ ഡല്‍ റേ ഫൈനലുണ്ട്...

കോപ ഡല്‍ റേ ഫൈനലുണ്ട്...

അടുത്ത മാസം 27ന് കോപ ഡല്‍ റേ ഫൈനലില്‍ അവാല്‌സിനെ നേരിടാനുണ്ട് ബാഴ്‌സക്ക്. സീസണില്‍ ഒരു കിരീടമെങ്കിലും ഉറപ്പിക്കാനുള്ള അവസരമാണത്.

മൊണാക്കോ തകര്‍ത്താടി...

മൊണാക്കോ തകര്‍ത്താടി...

മൂന്നാം മിനുട്ടില്‍ എംബാപ്പെ, പതിനേഴാം മിനുട്ടില്‍ ഫാല്‍കോയുടെ പറക്കും ഹെഡര്‍, എണ്‍പത്തൊന്നാം മിനുട്ടില്‍ ജെര്‍മെയിന്‍...മൊണാക്കോയുടെ ഗോളുകള്‍ സൂപ്പറായിരുന്നു. നാല്‍പ്പത്തെട്ടാം മിനുട്ടില്‍ റ്യൂസിലൂടെ ബൊറുസിയ ഡോട്മുണ്ട് ഒരു ഗോള്‍ മടക്കി.

 2004ന് ശേഷം മൊണാക്കോ..

2004ന് ശേഷം മൊണാക്കോ..

ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ മൊണാക്കോ ഇതിന് മുമ്പ് കളിച്ചത് 2004ല്‍. അന്ന് ഫൈനലില്‍ തോല്‍ക്കുകയായിരുന്നു മൗറിഞ്ഞോയുടെ എഫ് സി പോര്‍ട്ടോയോട്.

എംബാപ്പെയും ഫാല്‍കോയും തിളങ്ങുന്നു...

എംബാപ്പെയും ഫാല്‍കോയും തിളങ്ങുന്നു...

ചാമ്പ്യന്‍സ് ലീഗ് സീസണില്‍ റഡാമെല്‍ഫാല്‍കോ അഞ്ച് ഗോളുകള്‍ നേടി. എംബാപ്പെയാകട്ടെ നോക്കൗട്ട് റൗണ്ടില്‍ അഞ്ച് ഗോളുകള്‍ നേടി മികച്ച ഫോമിലും. ഇവരുടെ മികവായിരിക്കും സെമിയിലും ഫ്രഞ്ച് ക്ലബ്ബിന് നിര്‍ണായകമാവുക.

ഗോള്‍ നില

ഗോള്‍ നില

ബാഴ്‌സലോണ 0-0 യുവെന്റസ് (ഇരുപാദസ്‌കോര്‍ 0-3)

മൊണാക്കോ 3-1 ബൊറുസിയ ഡോട്മുണ്ട്

(ഇരുപാദ സ്‌കോര്‍ 6-3)

English summary
Juventus and Monaco reached the Champions League semi-finals
Please Wait while comments are loading...