ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഗ്രൂപ്പ് നിര്‍ണയം, ബ്രസീല്‍-ഇന്ത്യ പോരാട്ടം ഗ്രൂപ്പ് റൗണ്ടിലുണ്ടാകില്ല

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മുംബൈ: ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഗ്രൂപ്പ് നിര്‍ണയം ഇന്ന് മുംബൈയില്‍ നടക്കും. ലോകഫുട്‌ബോളിലെ ഇതിഹാസ താരങ്ങളായ നുവാന്‍കോ കാനു, എസ്‌റ്റെബന്‍ കാംപിയാസോ എന്നിവര്‍ നറുക്കെടുപ്പില്‍ മുഖ്യാതിഥികളായിരിക്കും. 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. സീഡിംഗ് പ്രകാരം നാല് പോട്ടുകളിലായിട്ടാണ് തരംതിരിച്ചിട്ടുള്ളത്. ഇതില്‍ നിന്ന് നാല് ടീം വീതമുള്ള ആറ് ഗ്രൂപ്പുകളെയാണ് ഇന്ന് നിര്‍ണയിക്കുക.

പോട് ഒന്നില്‍ ആതിഥേയരായ ഇന്ത്യക്കൊപ്പം ബ്രസീല്‍, ജര്‍മനി, മാലി, ഫ്രാന്‍സ്, മെക്‌സിക്കോ ടീമുകള്‍. പോട് രണ്ടില്‍ സ്‌പെയിന്‍, ജപ്പാന്‍, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ഇറാന്‍, യു എസ് എ. പോട് മൂന്നില്‍ കോസ്റ്ററിക്ക, ഉത്തര കൊറിയ, ഹോണ്ടുറാസ്, ഇറാഖ്, തുര്‍ക്കി, കൊളംബിയ ടീമുകള്‍. പോട് നാലില്‍ ചിലി, പരാഗ്വെ, ഘാന, ഗിനിയ, നൈജര്‍, ന്യൂ കാല്‍ഡോനിയ.

u17

ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ 1993 ല്‍ നൈജീരിയക്ക് കിരീടം നേടിക്കൊടുത്തതാണ് കാനുവിനെ ലോകഫുട്‌ബോളില്‍ ശ്രദ്ധേയനാക്കിയത്. 1996 ല്‍ നൈജീരിയക്കൊപ്പം ഒളിമ്പിക് സ്വര്‍ണം നേടിയ കാനു 1998, 2002, 2010 ലോകകപ്പുകള്‍ കളിച്ചു. രണ്ട് ആഫ്രിക്കന്‍ പ്ലെയര്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടു.

1995 അണ്ടര്‍ 17 ലോകകപ്പില്‍ അര്‍ജന്റീനക്കായി കളിച്ച കാംപിയാസോ 1997ല്‍ അണ്ടര്‍ 20 ലോകകപ്പ് നേടി.

English summary
Nwankwo Kanu , Esteban Cambiasso to attend official draw for FIFA U-17 World Cup
Please Wait while comments are loading...