ബ്ലാസ്റ്റേഴ്‌സിന് കോച്ചായി, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ അസിസ്റ്റന്റ് കോച്ച് റെനെയാണ്!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

കോഴിക്കോട്: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള റെനെ മ്യുളെന്‍സ്റ്റീന്‍ ഐ എസ് എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരിശീലിപ്പിക്കും.

2007 മുതല്‍ 2012-13 സീസണ്‍ വരെ അലക്‌സ് ഫെര്‍ഗൂസന്റെ അസിസ്റ്റന്റ് കോച്ചായി മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ പ്രവര്‍ത്തിച്ചു. മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങളും 2008 ല്‍ ചാമ്പ്യന്‍സ് ലീഗും മാഞ്ചസ്റ്ററിനൊപ്പം നേടാനായത് റെനെയുടെ കോച്ചിംഗ് കരിയറിലെ അതുല്യ നേട്ടങ്ങളായി. റഷ്യന്‍ ക്ലബ്ബ് അന്‍സിയില്‍ ഗസ് ഹിഡിങ്കിനെയും അസിസ്റ്റ് ചെയ്തിട്ടുണ്ട് റെനെ.

renemeulensteen

അലക്‌സ് ഫെര്‍ഗൂസന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ കോച്ചിംഗ് കരിയര്‍ അവസാനിപ്പിച്ചതോടെ റെനെ മ്യൂളെന്‍സ്റ്റീനും പുതിയ തട്ടകം അന്വേഷിക്കേണ്ടി വന്നു. 2013 നവംബറില്‍ ഫുള്‍ഹാമിന്റെ പരിശീലകനായി. എന്നാല്‍, നാലാം മാസം റെനെയും ഫുള്‍ഹാമും പിരിഞ്ഞു. മോശം റിസള്‍ട്ടായിരുന്നു റെനെക്ക് തിരിച്ചടിയായത്.

ഇസ്രാഈല്‍ ക്ലബ്ബ് മക്കാബി ഹെയ്ഫയിലും ഹെഡ് കോച്ച് എന്ന നിലയില്‍ വിജയം കൈവരിക്കാന്‍ റെനെക്ക് സാധിച്ചില്ല. കഴിഞ്ഞ സീസണില്‍ പരിശീലകനായിരുന്ന സ്റ്റീവ് കോപ്പലിനെ ഇത്തവണ ബ്ലാസ്റ്റേഴ്‌സ് പരിഗണിച്ചിരുന്നില്ല. കോപ്പല്‍ ടാറ്റയുടെ ജംഷഡ്പുര്‍ എഫ് സി പരിശീലകനാണ്. രണ്ട് തവണയും ഫൈനലില്‍ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനായിരുന്ന സ്റ്റുവര്‍ട് പിയേഴ്‌സിനെയും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പരിഗണിച്ചിരുന്നെങ്കിലും അന്തിമ നറുക്ക് മ്യുളെന്‍സ്റ്റീന് വീഴുകയായിരുന്നു.

English summary
KERALA BLASTERS APPOINT FORMER MAN UNITED COACH RENE MEULENSTEEN AS HEAD COACH
Please Wait while comments are loading...