ആരാണ് കെസിറോണ്‍ കിസിറ്റോ? കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണം ഈ ഉഗാണ്ടക്കാരനെ

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ഈ മാസം പതിനേഴിന് കൊച്ചിയില്‍ കിക്കോഫാകാനിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ താരങ്ങള്‍ക്ക് പിറകെ. ഉഗാണ്ടയുടെ മിഡ്ഫീല്‍ഡര്‍ കെസിറോണ്‍ കിസിറ്റോയാണ് ബ്ലാസ്‌റ്റേഴ്‌സ് നോട്ടമിട്ടിരിക്കുന്ന താരം.

നെഹ്റയ്ക്ക് വിടവാങ്ങൽ മത്സരം.. പാവം സേവാഗും ലക്ഷ്മണും സഹീറും.. ക്യാപ്റ്റൻ ധോണിക്ക് ട്രോളോട് ട്രോൾ!!

കെനിയന്‍ ക്ലബ്ബ് എഎഫ്‌സി ലിയോപാര്‍ഡുമായി കിസിറ്റോക്ക് കരാര്‍ നിലനില്‍ക്കുന്നുണ്ട്. ഇത് ട്രാന്‍സ്ഫര്‍ പ്രശ്‌നം സൃഷ്ടിക്കും. കെനിയന്‍ ക്ലബ്ബുമായി ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഒരു വര്‍ഷം കൂടി കിസിറ്റോക്ക് ലിയോപാര്‍ഡുമായി കരാറുണ്ട്. എന്നാല്‍, ചര്‍ച്ച പോസിറ്റീവാണെങ്കില്‍ താരത്തെ വിട്ടു നല്‍കുമെന്ന് കെനിയന്‍ ക്ലബ്ബ് ചെയര്‍മാന്‍ ഡാന്‍ മുലെ വ്യക്തമാക്കി.

kezironkizito

സ്‌പെയ്‌നില്‍ നടന്ന പ്രീസീസണ്‍ പരിശീലന ക്യാമ്പില്‍ കിസിറ്റോ പങ്കെടുത്തിരുന്നു. ഇത് കെനിയന്‍ ക്ലബ്ബിന്റെ അനുമതിയില്ലാതെയാണ്. ഈ വിഷയത്തില്‍ താരത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ആലോചിച്ചെങ്കിലും ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ഒടുവില്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഡാന്‍ പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ഏഴ് വിദേശ കളിക്കാരെയാണ് ഇതിനകം ടീമിലെത്തിച്ചിട്ടുള്ളത്. ഐ എസ് എല്‍ ചട്ടപ്രകാരം എട്ട് വിദേശികളെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താം.

English summary
Kerala Blasters Looking to Sign Keziron Kizito Amidst Contract Issues
Please Wait while comments are loading...