തോല്‍ക്കാതിരിക്കാന്‍ ബഗാനും ഈസ്റ്റ് ബംഗാളും മത്സരിച്ചു, കൊല്‍ക്കത്തന്‍ ഡെര്‍ബി നനഞ്ഞ പടക്കമായി!!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: ഐ ലീഗ് സീസണിലെ ആദ്യ കൊല്‍ക്കത്തന്‍ ഡെര്‍ബി ഗോള്‍ രഹിതം. രണ്ട് ടീമുകളും തോല്‍വി ഒഴിവാക്കാനുള്ള അടവുകളാണ് പയറ്റിയത്. ഒരു മത്സരത്തിലേക്കുള്ള സസ്‌പെന്‍ഷന്‍ പൂര്‍ത്തിയാക്കി മെഹ്താബ് ഹുസൈന്‍ ഈസ്റ്റ് ബംഗാള്‍ നിരയില്‍ തിരിച്ചെത്തിയതാണ് ട്രെവര്‍ മോര്‍ഗന്റെ സ്‌ക്വാഡിലെ പ്രധാന മാറ്റം. ബഗാന്‍ കോച്ച് സന്‍ജോയ് സെന്‍ അടിമുടി മാറ്റം വരുത്തി. ദേബ്ജിത് മജൂംദര്‍, പ്രിതം കോത്തല്‍, എഡ്വോര്‍ഡോ ഫെറേയ്‌റ, സുബാഷിഷ് ബോസ് എന്നിവര്‍ ആദ്യ ലൈനപ്പില്‍ കളിക്കാനിറങ്ങി.

മെഹ്താബ് കരിയറിലെ അമ്പത്തിനാലാം ഡെര്‍ബിക്കിറങ്ങിയങ്ങള്‍ എട്ട് പേര്‍ക്ക് കൊല്‍ക്കത്ത ഡെര്‍ബിയില്‍ അരങ്ങേറ്റമായിരുന്നു. ഇരുടീമിലുമായി നാല് പേരാണ് അരങ്ങേറിയത്.

28-1422421184-i

ആദ്യ ഇരുപത് മിനുട്ടില്‍ സിലിഗുരിയില്‍ സന്ദര്‍ശക ടീമായ ബഗാനാണ് കൂടുതല്‍ അവസരങ്ങളുണ്ടാക്കിയത്. അര്‍ധാവസരങ്ങള്‍ രണ്ട് ടീമിനും ലഭിച്ചിരുന്നു. എന്നാല്‍, പ്രതിരോധം മറന്നുള്ള കളി ടീമുകള്‍ കാഴ്ചവെച്ചില്ല.

മത്സരഫലങ്ങള്‍

ഈസ്റ്റ്ബംഗാള്‍ 0-0 മോഹന്‍ ബഗാന്‍

ബെംഗളുരു 1-1 മിനര്‍വ പഞ്ചാബ്

ചെന്നൈ സിറ്റി 2-1 മുംബൈ

ഷില്ലോംഗ് ലജോംഗ് 1-2 ശിവാജിയന്‍സ്

ഐസ്വാള്‍ 3-1 ചര്‍ച്ചില്‍ ബ്രദേഴ്‌സ്


പോയിന്റ് ടേബിള്‍ (മത്സരം, വിജയം, സമനില, തോല്‍വി, പോയിന്റ്)

ഈസ്റ്റ്ബംഗാള്‍ 8 6 2 0 20

മോഹന്‍ ബഗാന്‍ 7 5 2 0 17

ഐസ്വാള്‍ 8 5 1 2 16

ഷില്ലോംഗ് ലജോംഗ് 8 4 0 4 12

ബെംഗളുരു 7 3 2 2 11

English summary
kolkata derby ends goalless
Please Wait while comments are loading...