ഫ്രാന്‍സില്‍ അഞ്ച് ഗോള്‍ ജയവുമായി മൊണാക്കോ ഒന്നാം സ്ഥാനത്ത്

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

പാരിസ്: ഫ്രഞ്ച് വണ്‍ ലീഗില്‍ മൊണാക്കോ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് മെറ്റ്‌സിനെ തകര്‍ത്തു. പതിനെട്ട് വയസ് മാത്രം പ്രായമുള്ള കിലിയന്‍ മാപ്പെയുടെ കന്നി ലീഗ് ഹാട്രിക്കാണ് മൊണാക്കോക്ക് ഗംഭീര ജയം സമ്മാനിച്ചത്. കൊളംബിയന്‍ സ്‌ട്രൈക്കര്‍ റഡാമെല്‍ ഫാല്‍കോ ഇരട്ട ഗോളുകളോടെ മികച്ച പിന്തുണ നല്‍കി.

ഏഴാം മിനുട്ടില്‍ കിലിയന്‍ ഗോളടി തുടങ്ങി. ഇരുപത്, അമ്പത് മിനുട്ടുകളില്‍ ഇത് ആവര്‍ത്തിച്ചു, ഹാട്രിക്ക് തികച്ചു. ആദ്യ പകുതിയില്‍ 3-0ന് മൊണാക്കോ മുന്നിട്ട് നിന്നു. റഡാമെല്‍ ഫാല്‍കോ പത്താം മിനുട്ടിലും അമ്പത്തഞ്ചാം മിനുട്ടിലും സ്‌കോര്‍ ചെയ്തു.

football

ലീഗില്‍ 25 മത്സരങ്ങളില്‍ 58 ഗോളുകളുമായി മൊണാക്കോ ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. പി എസ് ജി 55 പോയിന്റുമായി തൊട്ടു പിറകില്‍. നിസെ (52), ലിയോണ്‍ (40) എന്നിങ്ങനെയാണ് മൂന്ന്, നാല് സ്ഥാനക്കാര്‍.

ഗോള്‍ നില

മൊണാക്കോ 5-0 മെറ്റ്‌സ്

ഗ്യുംഗാംപ് 2-1 ലിയോണ്‍

ഡിജോന്‍ 2-0 സിയന്‍

ലിലെ 1-2 ആംഗേഴ്‌സ്

നാന്‍സി 0-3 മോണ്ട്‌പെലിയര്‍

ടുലുസെ 4-1 ബാസ്റ്റിയ

English summary
Kylian Mbappe scored his first Ligue 1 hat-trick as Monaco thrashed Metz
Please Wait while comments are loading...