അലക്‌സാന്ദ്രെ ലകാസെറ്റെ ആദ്യ മത്സരത്തില്‍ ഗോളടിച്ചു, ആഴ്‌സണലിലെ തുടക്കം ഗംഭീരം

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: ആഴ്‌സണല്‍ ക്ലബ്ബ് റെക്കോര്‍ഡ് ട്രാന്‍സ്ഫറില്‍ ടീമിലെത്തിച്ച ഫ്രഞ്ച് സ്‌ട്രൈക്കര്‍ അലക്‌സാന്ദ്രെ ലകാസെറ്റെ അരങ്ങേറ്റത്തില്‍ ഗോളടിച്ചു. ആസ്‌ത്രേലിയയില്‍ സിഡ്‌നി എഫ് സിക്കെതിരായ പ്രീ സീസണ്‍ സൗഹൃദ മത്സരത്തിലായിരുന്നു ലകാസെറ്റെയുടെ സ്‌കോറിംഗ്. രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയാണ് മുന്‍ ലിയോണ്‍ സ്‌ട്രൈക്കറുടെ ഗോളടി. ആഴ്‌സണല്‍ 2-0ന് ജയിച്ചു.

നാലാം മിനുട്ടില്‍ ക്യാപ്റ്റനും ഡിഫന്‍ഡറുമായ ജര്‍മനിയുടെ മെര്‍റ്റെസാക്കര്‍ ലീഡ് നേടി. ആദ്യപകുതിയില്‍ ഒരു ഗോളിന് ഗണ്ണേഴ്‌സ് മുന്നിട്ട് നിന്നു. രണ്ടാം പകുതിയില്‍ കളത്തിലിറങ്ങി പതിനഞ്ചാം മിനുട്ടിലായിരുന്നു ലകാസെറ്റെയുടെ ഗോള്‍.

lacazette

നൈജീരിയന്‍ താരം ഇവോബിയുടെ പാസായിരുന്നു ഗോളിന് വഴിയൊരുക്കിയത്. ട്വിറ്ററില്‍ ലകാസെറ്റെ തന്റെ ആദ്യ ഗോളിന് നന്ദി പറയുന്നത് ഇവോബിയുടെ ബുദ്ധിപരമായ അസിസ്റ്റിനാണ്.

52 ദശലക്ഷം പൗണ്ടിനാണ് ലകാസെറ്റെയെ ആഴ്‌സണല്‍ ടീമിലെത്തിച്ചത്. ക്ലബ്ബിന്റെ ഏറ്റവും വലിയ ട്രാന്‍സ്ഫറാണിത്. നാളെ സിഡ്‌നി വാണ്ടറേഴ്‌സുമായിട്ടാണ് ആഴ്‌സണലിന്റെ മത്സരം. അതിന് ശേഷം ചൈനയിലേക്ക് പോകും ആഴ്‌സണല്‍ ടീം.

English summary
Lacazette thanks Iwobi for Arsenal debut goal
Please Wait while comments are loading...