ചെല്‍സിയില്‍ മങ്ങി, റോമയില്‍ തിളങ്ങി, ഇനി ലിവര്‍പൂളില്‍, ഈജിപ്ത് താരം ശ്രദ്ധാ കേന്ദ്രം

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: ചെല്‍സിയുടെ മുന്‍ വിംഗര്‍ മുഹമ്മദ് സാലയെ ടീമിലെത്തിച്ച് ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ് അറ്റാക്കിംഗ് നിരയെ ശക്തമാക്കുന്നു. ഇറ്റാലിയന്‍ ക്ലബ്ബ് എ എസ് റോമയില്‍ ഈജിപ്ത് താരമായ സാലയുടെ പ്രകടനം കൈയ്യടി നേടിയിരുന്നു. അതിവേഗത്തിലുള്ള നീക്കങ്ങള്‍ക്ക് സാല പേരു കേട്ടവനാണ്. ഇനി ആ വേഗം ലിവര്‍പൂളിന് സ്വന്തം എന്നാണ് കോച്ച് യുര്‍ഗന്‍ ക്ലോപ് ട്രാന്‍സ്ഫറിനെ കുറിച്ച് പറഞ്ഞത്. നാല്‍പ്പത്തിരണ്ട് ദശലക്ഷം യൂറോയുടേതാണ് ട്രാന്‍സ്ഫര്‍.

ഇറ്റലിയില്‍ ഫിയോറന്റീനയില്‍ കളിച്ചതിന് ശേഷമാണ് ഈജിപ്ത് വിംഗര്‍ റോമയിലേക്ക് കൂടുമാറിയത്. കഴിഞ്ഞ സീസണില്‍ സാലയുടെ തകര്‍പ്പന്‍ ഫോം റോമയെ ഇറ്റാലിയന്‍ സീരി എ ലീഗില്‍ മുന്‍നിരയിലെത്തിച്ചു.

mohamedsalah1

ലിവര്‍പൂളില്‍ പതിനൊന്നാം നമ്പര്‍ ജഴ്‌സിയാണ് സാല ധരിക്കുക. നേരത്തെ ഈ നമ്പര്‍ ബ്രസീലിയന്‍ താരം റോബര്‍ട്ടോ ഫിര്‍മിനോക്കായിരുന്നു. ലിവര്‍പൂളില്‍ ജഴ്‌സി നമ്പര്‍ മാറുമ്പോള്‍ ഫിര്‍മിനോ പുതിയ വെല്ലുവിളി ഏറ്റെടുക്കണം. കാരണം, ഒമ്പതാം നമ്പര്‍ ജഴ്‌സി അണിഞ്ഞ ആന്‍ഡി കാരള്‍, ലാഗോ അസ്പാസ്, റിക്കി ലാംബെര്‍ട്, ക്രിസ്റ്റ്യന്‍ ബെന്റെകെ എന്നിവര്‍ ലിവര്‍പൂളില്‍ വന്‍ പരാജയമായിരുന്നു.

നടിയെ ആക്രമിച്ച കേസിലെ പ്രമുഖനെന്ന് പറഞ്ഞിരുന്നത് ദിലീപിനെയാണോ.. എന്തിനാണ് ഈ വേട്ടയാടൽ?

വീണ്ടും ട്വിസ്റ്റ്..!! ദിലീപ് ഉയർത്തിയ കോടികളുടെ ബ്ലാക്ക്‌മെയില്‍ പരാതി നുണ ?? രക്ഷപ്പെടാന്‍ നാടകം !

അവസാനമായി ഒമ്പതാം നമ്പറില്‍ തിളങ്ങിയത് സ്പാനിഷ് സ്‌ട്രൈക്കര്‍ ഫെര്‍നാണ്ടോ ടോറസാണ്. ഗോളടിക്കാന്‍ ഫിര്‍മിനോക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോച്ച് യുര്‍ഗന്‍ ക്ലോപ്. ചെല്‍സി യുവതാരം ഡൊമിനിക് സൊലങ്കെയെയാണ് ലിവര്‍പൂള്‍ പുതു സീസണിന് മുന്നോടിയായി ആദ്യം ടീമിലെത്തിച്ചത്.

English summary
Mohamed Salah will excel at Liverpool next season
Please Wait while comments are loading...