ചെല്‍സിയെ ഹസാദ് രക്ഷിച്ചു..
ഇറ്റാലിയന്‍ ക്ലബ്ബ് റോമക്കെതിരെ തോല്‍വിയിലേക്ക് നീങ്ങിയ ചെല്‍സിയെ ഇരട്ട ഗോളുകള്‍ നേടി ബെല്‍ജിയം താരം എദെന്‍ ഹസാദ് രക്ഷിച്ചു. സ്കോര്‍ 3-3. 37, 75 മിനുട്ടുകളിലായിരുന്നു ഹസാദിന്റെ സ്കോറിംഗ്.
ലീഡെടുത്തത് ചെല്‍സി..
പതിനൊന്നാം മിനുട്ടില്‍ ഡേവിഡ് ലൂയിസിലൂടെ ചെല്‍സിയാണ് മുന്നിലെത്തിയത്. ഹസാദിലൂടെ 2-0ന് മുന്നില്‍. നാല്പതാം മിനുട്ടില്‍ കൊലറോവ് നേടിയ ഗോളില്‍ റോമ തിരിച്ചടിച്ചു (2-1). 64, 70 മിനുട്ടുകളില്‍ സെകോയുടെ ഡബിളില്‍ റോമ മുന്നില്‍ കയറി. അഞ്ച് മിനുട്ടിനുള്ളില്‍ ഹസാദ് സമനില ഗോള്‍ നേടി.
ബെന്‍ഫിക്കയെ വീഴ്ത്തി മാഞ്ചസ്റ്റര്‍...
പോര്‍ച്ചുഗലില്‍ ബെന്‍ഫിക്കയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വീഴ്ത്തിയത് റാഷ്ഫോഡിന്റെ ഏക ഗോളില്‍. അറുപത്തിനാലാം മിനുട്ടിലായിരുന്നു ഗോള്‍. അവസാന മിനുട്ടില്‍ ബെന്‍ഫിക്കയുടെ ഡിഫന്‍ഡര്‍ ലൂയി സാവോക്ക് ചുവപ്പ് കാര്‍ഡ് കണ്ടു.
പീക്വെ പുറത്ത്, മെസി ഗോളടിച്ചു..
ഹോം മാച്ചില്‍ ഒളിമ്പ്യാകോസിനെതിരെ ബാഴ്സലോണയുടെ ജയം 3-1ന്. നികോലോ സെല്‍ഫ് ഗോളില്‍ ബാഴ്സയെ മുന്നിലെത്തിച്ചു. ആദ്യ പകുതിയില്‍ ജെറാര്‍ഡ് പീക്വെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ആള് ബലം കുറഞ്ഞിട്ടും ബാഴ്സ തകര്‍ത്താടി. മെസി, ഡിഗ്നെ രണ്ടാം പകുതിയില്‍ ഗോളടിച്ചു. സെല്‍ഫ് ഗോളടിച്ച നികോലോ എണ്‍പത്തൊമ്പതാം മിനുട്ടില്‍ ഒളിമ്പ്യാകോസിന്റെ ആശ്വാസ ഗോള്‍ നേടി.ി
യുവെന്റസ് ലിസ്ബണില്‍ ജയിച്ചു...
പോര്‍ച്ചുഗലില്‍ സ്പോര്‍ട്ടിംഗ് ലിസ്ബണിന്റെ തട്ടകത്തില്‍ യുവന്റസ് 2-1ന് ജയിച്ചു കയറി. യാനിച്, മാന്‍ഡുകിച് ഗോളുകള്‍ നേടി. അലക്സ് സാന്‍ഡ്രോയുടെ സെല്‍ഫ് ഗോളിലായിരുന്നു ലിസ്ബണിന്റെ തോല്‍വിയുടെ ആഘാതം കുറഞ്ഞത്.
പി എസ് ജിക്ക് നാല്ഗോള് ജയം..
ആന്‍ഡര്‍ലെറ്റിനെതിരെ ഫ്രഞ്ച് ക്ലബ്ബ് പി എസ് ജി ജയിച്ചു കയറിയത് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക്. എംബാപെ, കവാനി, നെയ്മര്‍, ഡി മാരിയ എന്നിവരാണ് സ്കോര്‍ ചെയ്തത്.
ബയേണിന് പുതിയ തുടക്കം..
കാര്‍ലോ ആഞ്ചലോട്ടി പുറത്താവുകയും മുന്‍ കോച്ച് ഹെയിന്‍കസ് തിരിച്ചെത്തിയതും ബയേണിന്റെ വിജയത്തില്‍ നിഴലിക്കുന്നു. സെല്‍റ്റിക്കിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. മ്യൂളര്‍, കിമിച്, ഹമ്മല്‍സ് എന്നിവരാണ് ബയേണിനായി സ്കോര്‍ ചെയ്തത്.
ഗോള്‍ നില...
എഫ് കെ ക്വുറാബാഗ് 0-0 അ. മാഡ്രിഡ്
ബെന്‍ഫിക്ക 0-1 മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
മോസ്കോ 0-2 എഫ് സി ബാസല്‍
ബയേണ്‍ മ്യൂണിക് 3-0 സെല്‍റ്റിക്
ആന്‍ഡര്‍ലെറ്റ് 0-4 പി എസ് ജി
ചെല്‍സി 3-3 റോമ
ബാഴ്സലോണ 3-1 ഒളിമ്പ്യാകോസ്
യുവെന്റസ് 2-1 സ്പോര്‍ട്ടിംഗ്