റഹീമിന് പതിനേഴാം ഗോള്‍
സിറ്റിയുടെ ഇംഗ്ലീഷ് സ്ട്രൈക്കര്‍ റഹീം സ്റ്റെര്‍ലിംഗ് സീസണില്‍ പതിനേഴാം ഗോളാണ് ന്യൂകാസിലിനെതിരെ നേടിയത്. തുടക്കത്തില്‍ ഫോം മങ്ങിപ്പോയ സ്റ്റെര്‍ലിംഗിന് ആത്മവിശ്വാസമേകി തിരികെ കൊണ്ടു വന്നത് കോച്ച് പെപ് ഗോര്‍ഡിയോളയുടെ മിടുക്കാണ്.
ന്യൂകാസിലിന്റെ ഹൈലി ഡിഫന്‍സീവ് ഗെയിം...
ബോള്‍ പൊസിഷന്റെ മുക്കാല്‍ഭാഗവും സിറ്റിക്ക് അവകാശപ്പെട്ട മത്സരത്തില്‍ ഗോള്‍ അകന്നു നിന്നത് ന്യൂകാസിലിന്റെ അമിതപ്രതിരോധം മൂലമായിരുന്നു. തന്റെ ടീമിനെതിരെ പ്രീമിയര്‍ ലീഗ് ടീമുകള്‍ കൈക്കൊള്ളുന്ന തന്ത്രത്തെ സിറ്റി കോച്ച് പെപ് ഗോര്‍ഡിയോള വിമര്‍ശിച്ചു. കളിക്കാന്‍ ആഗ്രഹിക്കാത്ത ടീമുകളെയാണ് നേരിടേണ്ടി വരുന്നത്. ഇത് മടുപ്പുളവാക്കുന്നതാണ്. പ്രതിരോധിക്കാന്‍ വേണ്ടി മാത്രം ഒരു പറ്റം കളിക്കാരെ നിയോഗിക്കുന്നത് നെഗറ്റീവ് ഫുട്ബോളാണ് - ഗോര്‍ഡിയോള പറഞ്ഞു.
15 പോയിന്റ് മുന്നില്‍...
20 റൗണ്ടുകളില്‍ നിന്ന് 58 പോയിന്റുമായാണ് മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്യുനൈറ്റഡുമായി 15 പോയിന്റിന്റെ വ്യക്തമായ മുന്‍തൂക്കമുണ്ട് സിറ്റിക്ക്.