ഒമ്പത് വര്‍ഷത്തെ ചരിത്രവുമായി പാബ്ലോ സബലെറ്റ മാഞ്ചസ്റ്റര്‍ സിറ്റി വിടുന്നു, ഓഫറുമായി വെസ്റ്റ്ഹാം

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: അര്‍ജന്റൈന്‍ റൈറ്റ് ബാക്ക് പ്ലാബോ സബലെറ്റ സീസണോടെ മാഞ്ചസ്റ്റര്‍ സിറ്റി വിടും. പരസ്പര സമ്മതപ്രകാരം കരാര്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബ് മാനേജ്‌മെന്റ് അറിയിച്ചു.

എസ്പാനിയോളില്‍ നിന്ന് വരവ്..

എസ്പാനിയോളില്‍ നിന്ന് വരവ്..

2008 ല്‍ എസ്പാനിയോളില്‍ നിന്നാണ് സബലെറ്റ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തുന്നത്. ഇംഗ്ലണ്ടിലെ കരുത്തുറ്റ ക്ലബ്ബായി മാഞ്ചസ്റ്റര്‍ സിറ്റിയെ മാറ്റിയെടുക്കുന്നതില്‍ സബലെറ്റയുടെ പങ്ക് വലുതായിരുന്നു.

ആ ഗോള്‍ മറക്കില്ല...

ആ ഗോള്‍ മറക്കില്ല...

അഞ്ച് വര്‍ഷം മുമ്പ് മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് കിരീടം നേടിയത് അവസാന മത്സരത്തില്‍ ക്വൂന്‍സ്പാര്‍ക് റേഞ്ചേഴ്‌സിനെ 3-2ന് തോല്‍പ്പിച്ചായിരുന്നു. അന്ന് സബലെറ്റയായിരുന്നു സിറ്റിയുടെ ആദ്യ ഗോള്‍ നേടിയത്. സിറ്റിയിലെ കരിയറില്‍ മറക്കാനാകാത്ത നിമിഷമായി സബലെറ്റ കൊണ്ടു നടക്കുന്നത് ആ വിജയമാണ്.

രണ്ട് പ്രീമിയര്‍ ലീഗ്...

രണ്ട് പ്രീമിയര്‍ ലീഗ്...

മുപ്പത്തിരണ്ടുകാരനായ സബലെറ്റ രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങളും രണ്ട് ലീഗ് കപ്പുകളും ഒരു എഫ് എ കപ്പും മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം സ്വന്തമാക്കി.

സിറ്റിയുടെ ലെജന്‍ഡ്...

സിറ്റിയുടെ ലെജന്‍ഡ്...

സബലെറ്റ യാത്ര ചോദിക്കുമ്പോള്‍ ക്ലബ്ബിന്റെ ഒമ്പത് വര്‍ഷത്തെ മഹത്തായ ചരിത്രത്തിന്റെ തിരശ്ശീല താഴും - ക്ലബ്ബിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കുറിച്ചിട്ട വാക്കുകള്‍.

കാണികളുടെ താരം...

കാണികളുടെ താരം...

ക്ലബ്ബ് ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളിലൊരാളാണ് സബലെറ്റ. ഗ്രൗണ്ടില്‍ ആത്മാര്‍ഥമായ പോരാട്ടം കാഴ്ചവെക്കുന്ന സബലെറ്റക്ക് കാണികള്‍ എന്നും കൈയ്യടിച്ചിരുന്നു.

ഓഫറുമായി വെസ്റ്റ്ഹാം...

ഓഫറുമായി വെസ്റ്റ്ഹാം...

അര്‍ജന്റീനക്കായി അമ്പത്തെട്ട് മത്സരങ്ങള്‍ കളിച്ചിട്ടുള്ള സബലെറ്റ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനോട് പെട്ടെന്ന് വിട പറയുന്നില്ല. വെസ്റ്റ്ഹാമില്‍ നിന്ന് രണ്ട് വര്‍ഷത്തെ കരാര്‍ ഓഫര്‍ ലഭിച്ചിട്ടുണ്ട്.

ഏഴ് പേര്‍ ക്ലബ്ബ് വിടുന്നു...

ഏഴ് പേര്‍ ക്ലബ്ബ് വിടുന്നു...

സബലെറ്റക്ക് പുറമെ, സീസണോടെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാകുന്നത് ആറ് പേരാണ്. വില്ലി കബാലെറോ, ഗെയില്‍ ക്ലിചി, ബകാരി സാഗ്ന, ടോസിന്‍ അഡാറബിയോ, യായ ടുറെ, ജീസസ് നവാസ് എന്നിവര്‍.

നവാസും അഡാറബിയും തുടര്‍ന്നേക്കും..

നവാസും അഡാറബിയും തുടര്‍ന്നേക്കും..

ഏഴ്‌പേരില്‍ നവാസിനും അഡാറബിയോക്കും ക്ലബ്ബ് കരാര്‍ നീട്ടി നല്‍കാന്‍ തയ്യാറാണ്. ടുറെ, കബാലെറോ എന്നിവരുടെ കാര്യത്തില്‍ ചര്‍ച്ചക്ക് സാധ്യതയുണ്ട്. ക്ലിചിയും സാഗ്നയും ക്ലബ്ബ് വിടും.

English summary
Manchester City confirm Pablo Zabaleta exit
Please Wait while comments are loading...