മാഞ്ചസ്റ്റര്‍ സിറ്റിക്കും ആഴ്‌സണലിനും ജയം, പ്രീമിയര്‍ ലീഗില്‍ ടോപ് ഫോറിലേക്കുള്ള മത്സരം മുറുകുന്നു

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തേക്ക് കയറി. ആഴ്‌സണല്‍ 4-1ന് സ്റ്റോക്കിനെ തകര്‍ത്ത് ടോപ് ഫോറില്‍ ഇടം പിടിക്കാനുള്ള സാധ്യത വര്‍ധിപ്പിച്ചു. സതംപ്ടണ്‍, സ്വാന്‍സി ടീമുകളും ജയിച്ചു.

പോയിന്റ് നില..

പോയിന്റ് നില..

36 മത്സരങ്ങളില്‍ 72 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്ത്. ഇത്രയും മത്സരങ്ങളില്‍ എഴുപത് പോയിന്റുള്ള ലിവര്‍പൂളാണ് നാലാം സ്ഥാനത്ത്. 36 മത്സരങ്ങളില്‍ 69 പോയിന്റുളള ആഴ്‌സണല്‍ അഞ്ചാം സ്ഥാനത്ത്.

ജിറൂദ്, ഒസില്‍, സാഞ്ചസ്...

ജിറൂദ്, ഒസില്‍, സാഞ്ചസ്...

ആഴ്‌സണലിന് വലിയ ജയമൊരുക്കിയത് ഒലിവര്‍ ജിറൂദിന്റെ ഇരട്ട ഗോളുകളാണ്. ഒസില്‍, സാഞ്ചസ് എന്നിവരും സ്‌കോര്‍ ചെയ്തു.

സാഞ്ചസിന് അമ്പത് ഗോളുകള്‍...

സാഞ്ചസിന് അമ്പത് ഗോളുകള്‍...

ആഴ്‌സണലിനായി ചിലി വിംഗര്‍ അലക്‌സിസ് സാഞ്ചസ് അമ്പത് പ്രീമിയര്‍ ലീഗ് ഗോളുകള്‍ പൂര്‍ത്തിയാക്കി.

സില്‍വയും ജീസസും...

സില്‍വയും ജീസസും...

മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഡേവിഡ് സില്‍വയും ജീസസും ആദ്യപകുതിയില്‍ ഏഴ് മിനുട്ടിനിടെ ഓരോ ഗോളുകള്‍ സ്‌കോര്‍ ചെയ്തു. ഒകസാകി ലെസ്റ്റര്‍ സിറ്റിയുടെ ആശ്വാസ ഗോള്‍ നേടി.

മഹ്‌റെസ് കാണിച്ച മണ്ടത്തരം..

മഹ്‌റെസ് കാണിച്ച മണ്ടത്തരം..

സമനില നേടാന്‍ ലെസ്റ്റര്‍ സിറ്റിക്ക് അവസരം. മഹ്‌റെസ് പെനാല്‍റ്റി കിക്കെടുക്കാന്‍ നില്‍ക്കുന്നു. എന്നാല്‍, വലത് കാല്‍ കൊണ്ട് ആദ്യം പന്ത് ടച് ചെയ്ത മഹ്‌റെസ് ഇടത് കാല്‍ കൊണ്ട് പന്ത് വലയിലേക്കടിച്ചു. ഇത് പക്ഷെ റഫറി അനുവദിച്ചില്ല. ഡബിള്‍ ടച് കാണിച്ച് മാഞ്ചസ്റ്റര്‍ സിറ്റിക്ക് അനുകൂലമായി ഫ്രീകിക്ക് വിധിച്ചു.

ഗോള്‍ നില..

ഗോള്‍ നില..

മാഞ്ചസ്റ്റര്‍ സിറ്റി 2-1 ലെസ്റ്റര്‍ സിറ്റി

ബേണ്‍മൗത് 2-1 ബണ്‍ലി

മിഡില്‍സ്ബറോ 1-2 സതംപ്ടണ്‍

സണ്ടര്‍ലാന്‍ഡ് 0-2 സ്വാന്‍സി

സ്റ്റോക് 1-4 ആഴ്‌സണല്‍

English summary
Manchester City held on to beat Leicester City and move back into third place
Please Wait while comments are loading...