ബെന്‍ഫിക്കയില്‍ നിന്ന് പെപ് ഗോര്‍ഡിയോള സ്വന്തമാക്കിയത് സൂപ്പര്‍ ഗോളിയെ, ബ്രസീലിനായി കളിച്ചിട്ടില്ലാത്ത ഈ സൂപ്പര്‍ താരം ആര് ?

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: മാഞ്ചസ്റ്റര്‍സിറ്റി താര വിപണിയില്‍ കാശെറിയാന്‍ തുടങ്ങി. ബെന്‍ഫിക്കയുടെ ഇരുപത്തിമൂന്ന് വയസുള്ള ബ്രസീലിയന്‍ ഗോള്‍ കീപ്പര്‍ എഡേഴ്‌സനാണ് ലേറ്റസ്റ്റ് ട്രാന്‍സ്ഫര്‍. മുപ്പത്തഞ്ച് ദശലക്ഷം പൗണ്ടിന്റെതാണ് ട്രാന്‍സ്ഫര്‍. ബ്രസീലിനായി രാജ്യാന്തര മത്സരം കളിച്ചിട്ടില്ലാത്ത താരത്തിനാണ് ട്രാന്‍സ്ഫര്‍ വിപണിയില്‍ റെക്കോര്‍ഡ് വില നല്‍കി മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയത്.

2001 ല്‍ പാര്‍മയില്‍ നിന്ന് ജിയാന്‍ലൂജി ബുഫണിനെ യുവെന്റസ് 33 ദശലക്ഷം പൗണ്ടിന് വാങ്ങിയതിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. ചൊവ്വാഴ്ച മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയ എഡേഴ്‌സന്‍ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി. അടുത്ത സീസണില്‍ ആദ്യ ഇലവനില്‍ ഇടം പിടിക്കാന്‍ ഗോള്‍ കീപ്പര്‍മാര്‍ തമ്മിലാകും പ്രധാന മത്സരം. ക്ലോഡിയോ ബ്രാവോയാണ് നിലവില്‍ ഒന്നാം ഗോള്‍ കീപ്പര്‍.

edersonsantanademoraes

ട്രാന്‍സ്ഫര്‍ വിപണിയില്‍ 43 ദശലക്ഷം പൗണ്ടിന്് ബെര്‍നാര്‍ഡോ സില്‍വയെ സ്വന്തമാക്കിയ സിറ്റി ബ്രസീലിയന്‍ ഗോളിയെ കൂടി നേടിയതോടെ ആകെ 78 ദശലക്ഷം പൗണ്ട് ചെലവഴിച്ചു.

English summary
Manchester City have made Benfica goalkeeper Ederson their second signing of the summer
Please Wait while comments are loading...