മാഞ്ചസ്റ്റര്‍സിറ്റി കരുത്തറിയിച്ചു; സിദാനും കൂട്ടര്‍ക്കും തലയില്‍ മുണ്ടിട്ട് നടക്കേണ്ട ഗതികേടായി!!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

കാലിഫോര്‍ണിയ: ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് മുന്നില്‍ റയല്‍ മാഡ്രിഡ് നാണം കെട്ടു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ ജയം. നികോളാസ് ഓടമെന്‍ഡി (52), റഹീം സ്‌റ്റെര്‍ലിംഗ് (59), സ്‌റ്റോണ്‍സ് (67), ബ്രാഹിം ഡയസ് (81) സിറ്റിക്ക് വേണ്ടി സ്‌കോര്‍ ചെയ്തു. തൊണ്ണൂറാം മിനുട്ടില്‍ ഓസ്‌കറാണ് റയലിന്റെ ആശ്വാസ ഗോളടിച്ചത്.

മാഞ്ചസ്റ്റര്‍ സിറ്റി നിരയില്‍ ഡാനിലോ അരങ്ങേറി. കെവിന്‍ ഡി ബ്രൂയിനായിരുന്നു സിറ്റിയെ മുന്നില്‍ നിന്ന് പട നയിച്ചത്. റയലില്‍ നിന്നാണ് ഡാനിലോ സിറ്റിയിലെത്തിയത്. 26.5 ദശലക്ഷം പൗണ്ടിന്റെതാണ് കരാര്‍.

manchestercity

സിറ്റിയുടെ ആദ്യ മൂന്ന് ഗോളുകളിലും ഡി ബ്രൂയിന് വ്യക്തമായ പങ്കുണ്ടായിരുന്നു. ബ്രൂയിന്റെ കോര്‍ണര്‍ കിക്കില്‍ നിന്നാണ് നികോളാസ് ഓടമെന്‍ഡി ആദ്യ ഗോള്‍ നേടുന്നത്. പിന്നാലെ സ്റ്റെര്‍ലിംഗിനും സ്റ്റോണ്‍സിനും ഗോളൊരുക്കി.

ടീനേജ് താരം ബ്രാഹിം ഡയസാണ് സിറ്റിയുടെ നാലാം ഗോള്‍ നേടിയത്. സ്‌പെയിനിന്റെ യൂത്ത് ഇന്റര്‍നാഷണല്‍ ഡാനി സെബലോസ് മാഡ്രിഡ് ക്ലബ്ബിനായി അരങ്ങേറി. സിറ്റി കോച്ച് പെപ് ഗോര്‍ഡിയോള 3-5-2 ശൈലിയിലാണ് ടീമിനെ വിന്യസിപ്പിച്ചത്.

English summary
manchester city beat real madrid international cup
Please Wait while comments are loading...