ലിവര്‍പൂളിനെ അഞ്ച് ഗോളില്‍ മുക്കി മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സിക്കും ആഴ്‌സണലിനും ജയം

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ലിവര്‍പൂളിനെ തകര്‍ത്തു. ജീസസ് ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ സാനെയും ഡബിളടിച്ചു. സെര്‍ജിയോ അഗ്യുറോയാണ് സിറ്റിയുടെ ലീഡ് ഗോള്‍ ഇരുപത്തിനാലാം മിനുട്ടില്‍ നേടിയത്. മുപ്പത്തേഴാം മിനുട്ടില്‍ മാനെ ചുവപ്പ് കാര്‍ഡ് കണ്ടത് ലിവര്‍പൂളിന്റെ ആള്‍ബലം കുറച്ചു. മാനെ പുറത്തായതിന് ശേഷമാണ് സിറ്റി നാല് ഗോളുകള്‍ അടിച്ചു കയറ്റിയത്.

ആഴ്‌സണല്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബൗണ്‍മൗതിനെ തോല്‍പ്പിച്ചപ്പോള്‍ ചെല്‍സി 2-1ന് ലെസ്റ്റര്‍ സിറ്റിയെ മറികടന്നു. ടോട്ടനം 3-0ന് എവര്‍ട്ടനെ കീഴടക്കിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ സ്‌റ്റോക് സിറ്റി സമനിലയില്‍ പിടിച്ചു (1-1).

manchestercityteam1

നാല് മത്സരങ്ങളില്‍ പത്ത് പോയിന്റ് വീതമുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ഒമ്പത് പോയിന്റോടെ ചെല്‍സി മുന്നാം സ്ഥാനത്തും എട്ട് പോയിന്റോടെ വാട്‌ഫോഡ് നാലാം സ്ഥാനത്തും.


ഗോള്‍ നില..

liverpoolteam


മാഞ്ചസ്റ്റര്‍ സിറ്റി 5-0 ലിവര്‍പൂള്‍

ആഴ്‌സണല്‍ 3-0 ബൗണ്‍മൗത്

ബ്രൈറ്റണ്‍ 3-1 വെസ്റ്റ്‌ബ്രോംവിച്

എവര്‍ട്ടന്‍ 0-3 ടോട്ടനം

ലെസ്റ്റര്‍ സിറ്റി 1-2 ചെല്‍സി

സതംപ്ടണ്‍ 0-2 വാട്‌ഫോഡ്

സ്‌റ്റോക് സിറ്റി 2-2 മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌

English summary
Manchester City thrashed ten man Liverpool
Please Wait while comments are loading...