എഫ് എ കപ്പില്‍ മാഞ്ചസ്റ്റര്‍ ക്ലബ്ബുകള്‍ തകര്‍പ്പന്‍ ഫോമില്‍, ആഴ്‌സണല്‍ രക്ഷപ്പെട്ടത് ജിറൂദിന്റെ അവസാന നിമിഷ ഗോളില്‍ !

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ലെസ്റ്റര്‍ സിറ്റി, ആഴ്‌സണല്‍ എന്നീ പ്രീമിയര്‍ലീഗ് കരുത്തര്‍ എഫ് എ കപ്പിന്റെ നാലാം റൗണ്ടില്‍ പ്രവേശിച്ചപ്പോള്‍ ബൗണ്‍മൗത്, സ്‌റ്റോക് സിറ്റി, വെസ്റ്റ് ബ്രോം എന്നീ പ്രീമിയര്‍ ലീഗ് ടീമുകള്‍ താഴ്ന്ന ലീഗിലുള്ള ക്ലബ്ബുകളോട് തോറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.


മാഞ്ചസ്റ്റര്‍ ക്ലബ്ബുകള്‍ക്ക് തകര്‍പ്പന്‍ ജയം..

മാഞ്ചസ്റ്റര്‍ ക്ലബ്ബുകള്‍ക്ക് തകര്‍പ്പന്‍ ജയം..

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 4-0ന് റെഡിംഗിനെ തകര്‍ത്തുവിട്ടപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി 5-0ന് വെസ്റ്റ്ഹാം യുനൈറ്റഡിനെ തുരത്തി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി ഏഴാം മിനുട്ടില്‍ വെയിന്‍ റൂണി ആദ്യ ഗോളടിച്ചു. പതിനഞ്ചാം മിനുട്ടില്‍ മാര്‍ഷ്വല്‍ ലീഡ്പുതുക്കി. രണ്ടാം പകുതിയില്‍ റാഷ്‌ഫോഡ് നാല് മിനുട്ടിനിടെ രണ്ട് തവണ വല കുലുക്കി ജയം ആധികാരികമാക്കി.

വെസ്റ്റ്ഹാം യുനൈറ്റഡിന്റെ തട്ടകത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത് യായ ടുറെ (34), സില്‍വ (43), അഗ്യുറോ (50), സ്‌റ്റോണ്‍സ് (84) എന്നിവരുടെ ഗോളുകളാണ്. ഒരു ഗോള്‍ സെല്‍ഫ് ആയിരുന്നു.

ആഴ്‌സണലിന് വീണ്ടും ജിറൂദ് രക്ഷകന്‍..

ആഴ്‌സണലിന് വീണ്ടും ജിറൂദ് രക്ഷകന്‍..

പ്രെസ്റ്റന്‍ നോര്‍ത്ത് എന്‍ഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ മറികടന്നത്. ഏഴാം മിനുട്ടില്‍ റോബിന്‍സന്റെ ഗോളില്‍ പ്രെസ്റ്റനാണ് മുന്നില്‍ കയറിയത്. നാല്‍പ്പത്താറാം മിനുട്ടില്‍ ആരോണ്‍ റാംസിയിലൂടെ സമനില പിടിച്ച ഗണ്ണേഴ്‌സ് എണ്‍പത്തൊമ്പതാം മിനുട്ടില്‍ ഒലിവര്‍ ജിറൂദിലൂടെ ജയം സ്വന്തമാക്കി.

ഗോള്‍ നില (ജയിച്ച ടീമുകള്‍ നാലാം റൗണ്ടില്‍, സമനിലകള്‍ റീമാച്ച്)

ഗോള്‍ നില (ജയിച്ച ടീമുകള്‍ നാലാം റൗണ്ടില്‍, സമനിലകള്‍ റീമാച്ച്)

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 4-0 റെഡിംഗ്

അക്രിംഗ്റ്റന്‍ സ്റ്റാന്‍ലെ 2-1 ലൂടന്‍ ടൗണ്‍

ബാറോ 0-2 റൊചാഡെ

ബിര്‍മിംഗ്ഹാം സിറ്റി 1-1 ന്യൂകാസില്‍ യുനൈറ്റഡ്

ബ്ലാക്പൂള്‍ 0-0 ക്രിസ്റ്റല്‍പാലസ്

ബ്രെന്റ്‌ഫോഡ് 5-1 ഈസ്റ്റ്‌ലെഹ്

ബ്രൈറ്റന്‍&ഹോവ് അല്‍ബിയന്‍ 2-0 മില്‍ട്ടണ്‍ കെയ്ന്‍സ്

എവര്‍ട്ടണ്‍ 1-2 ലെസ്റ്റര്‍ സിറ്റി

ഹഡര്‍സ്ഫീല്‍ഡ് ടൗണ്‍ 4-0 പോര്‍ട് വെയ്ല്‍

ഹള്‍ സിറ്റി 2-0 സ്വാന്‍സി സിറ്റി

ഇപ്‌സ്വിച് ടൗണ്‍ 2-2 ലിന്‍കോണ്‍ സിറ്റി

മില്‍വാല്‍ 3-0 ബൗണ്‍മൗത്്

നോര്‍വിച് സിറ്റി 2-2 സതംപ്ടണ്‍

ക്വൂന്‍സ്്പാര്‍ക് റേഞ്ചേഴ്‌സ് 1-2 ബ്ലാക്‌ബേണ്‍ റോവേഴ്‌സ്

റോതര്‍ഹാം യുനൈറ്റഡ് 2-3 ഓക്‌സ്ഫഡ് യുനൈറ്റഡ്

സ്റ്റോക് സിറ്റി 0-2 വോള്‍വര്‍ഹാംടന്‍ വാണ്ടറേഴ്‌സ്

സണ്ടര്‍ലാന്‍ഡ് 0-0 ബണ്‍ലി

സട്ടന്‍ യുനൈറ്റഡ് 0-0 എ എഫ് സി വിംബിള്‍ഡണ്‍

വാട്‌ഫോഡ് 2-0 ബര്‍ട്ടന്‍ ആല്‍ബിയന്‍

വെസ്റ്റ് ബ്രോംവിച് ആല്‍ബിയന്‍ 1-2 ഡെര്‍ബി കൗണ്ടി

വിഗന്‍ അത്‌ലറ്റിക് 2-0 നോട്ടിംഗ്ഹം ഫോറസ്റ്റ്

വൈകോംമ്പെ വാണ്ടറേഴ്‌സ് 2-1 സ്റ്റൗര്‍ബ്രിജ്

പ്രെസ്റ്റന്‍ നോര്‍ത്ത് എന്‍ഡ് 1-2 ആഴ്‌സണല്‍

English summary
manchester united, city, arsenal are progress in fa cup
Please Wait while comments are loading...