നോക്കൗട്ട് റൗണ്ടിലേക്ക് മാഞ്ചസ്‌റ്ററും പിഎസ്ജിയും, ചെല്‍സി നാണംകെട്ടു... ബാഴ്‌സയ്ക്ക് ബ്രേക്ക്

  • Written By:
Subscribe to Oneindia Malayalam

ലണ്ടന്‍/ റോം: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പുഘട്ടത്തിലെ നാലാം റൗണ്ട് മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും പിഎസ്ജിക്കും മിന്നുന്ന വിജയം. എന്നാല്‍ ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ ചെല്‍സി ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങി.

സ്പാനിഷ് ഗ്ലാമര്‍ ടീം ബാഴ്‌സലോണയും ഇറ്റാലിയന്‍ അതിയാകന്‍മാരായ യുവന്റസും സമനില കൊണ്ടു തൃപ്തിപ്പെട്ടു. ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്ക് ജയത്തോടെ മുന്നേറി.

അപരാജിതരായി ചെകുത്താന്‍മാര്‍

അപരാജിതരായി ചെകുത്താന്‍മാര്‍

ഒരിടവേളയ്ക്കു ശേഷം ചാമ്പ്യന്‍സ് ലീഗിലേക്ക് തിരിച്ചുവരവ് നടത്തിയ മാഞ്ചസ്റ്റര്‍ തുടര്‍ച്ചയായ നാലാം ജയമാണ് കൊയ്തത്. ഗ്രൂപ്പ് എയില്‍ ബെന്‍ഫിക്കയെ റെഡ് ഡെവിള്‍സ് 2-0ന് തോല്‍പ്പിക്കുകയായിരുന്നു. മിലെ സ്വിലറുടെ സെല്‍ഫ് ഗോളും ഡെലെയ് ബ്ലിന്‍ഡിന്റെ പെനല്‍റ്റിയുമാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ സിഎസ്‌കെഎ 2-1ന് ബാസെലിനെ തോല്‍പ്പിച്ചു.

പിഎസ്ജി കരുത്ത്

പിഎസ്ജി കരുത്ത്

താരസമ്പന്നമായ പിഎസ്ജി എതിരാളികളെ കശക്കിയെറിഞ്ഞാണ് മുന്നേറിയത്. ഗ്രൂപ്പ് ബിയില്‍ ആന്‍ഡര്‍ലെക്ടിനെ 5-0ന് പിഎസ്ജി നാണംകെടുത്തി. ഗ്രൂപ്പില്‍ അവരുടെ തുടര്‍ച്ചയായ നാലാം വിജയം. ലെവിന്‍ കുര്‍സാവയുടെ ഹാട്രിക്കാണ് പിഎസ്ജിക്കു ഉജ്ജ്വല ജയം സമ്മാനിച്ചത്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ബയേണ്‍ 2-1ന് കെല്‍റ്റിക്കിനെ കീഴടക്കി.

ചെല്‍സിക്ക്എന്ത് പറ്റി ?

ചെല്‍സിക്ക്എന്ത് പറ്റി ?

ഇംഗ്ലീഷ് ജേതാക്കളെന്ന തലയെടുപ്പോടെയെത്തിയ ചെല്‍സി നാണംകെട്ടാണ് ഇറ്റലിയില്‍ നിന്നു മടങ്ങിയത്. ഗ്രൂപ്പ് സിയില്‍ എഎസ് റോമ സ്വന്തം കാണികള്‍ക്കു മുന്നില്‍ ചെല്‍സിയെ വാരിക്കളഞ്ഞു. 3-0നായിരുന്നു റോമയുടെ വിജയം. മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡും ക്വറാബാഗും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.

സമനിലക്കളി

സമനിലക്കളി

ഗ്രൂപ്പ് ഡിയില്‍ രണ്ടു മല്‍സരങ്ങളും സമനിലയില്‍ കലാശിച്ചു. അനായാസം ജയിക്കുമെന്ന് പ്രവചിക്കപ്പെട്ട ബാഴ്‌സലോണയും യുവന്റസും സമനിലയോടെ ആരാധകരെ നിരാശരാക്കുകയായിരുന്നു. ബാഴ്‌സയെ ഒളിമ്പിയാക്കോസ് ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടിയപ്പോള്‍ യുവന്റസിനെ സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ 1-1ന് തളയ്ക്കുകയായിരുന്നു.

English summary
Champions league: Psg, Manchester, Bayern wins. Chelsea beaten by Roma
Please Wait while comments are loading...