മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം, ഫൈനലിനരികെ, പക്ഷേ ഇങ്ങനെ ജയിച്ചാല്‍ മതിയോ?

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: ഹൊസെ മൗറിഞ്ഞോക്ക് കീഴില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നേടുന്ന ആദ്യ കിരീടം ഇ എഫ്് എല്‍ കപ്പ് ആകുമോ ! ഇ എഫ് എല്‍ കപ്പില്‍ മാഞ്ചസ്റ്റര്‍ ഫൈനലിനരികെ. സെമിഫൈനലിന്റെ ആദ്യ പാദത്തില്‍ യുനൈറ്റഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഹള്‍ സിറ്റിയെ കീഴടക്കി. രണ്ടാം പകുതിയില്‍ യുവാന്‍ മാറ്റയും ഫെലെയ്‌നിയുമാണ് ഗോളുകള്‍ നേടിയത്.

ഫുള്‍ സ്‌ട്രെംഗ്ത് മാഞ്ചസ്റ്റര്‍...

ഫുള്‍ സ്‌ട്രെംഗ്ത് മാഞ്ചസ്റ്റര്‍...

മൗറിഞ്ഞോ തന്റെ ഫസ്റ്റ് ഇലവനെ തന്നെയാണ് കളത്തിലിറക്കിയത്. എന്നിട്ടും ആദ്യപകുതിയില്‍ ഹള്‍ സിറ്റിയുടെ പ്രതിരോധ വലയം ഭേദിക്കുവാന്‍ സാധിച്ചില്ല. ആദ്യ പകുതിയില്‍ രണ്ട് തവണ മാത്രമാണ് ഗോളിലേക്ക് ലക്ഷ്യംവെക്കാന്‍ സാധിച്ചത്. മാറ്റയുടെ ഷോട്ട് ഗോളി എല്‍ഡിന്‍ തടഞ്ഞപ്പോള്‍ പോള്‍ പോഗ്ബയുടെ ലോംഗ് റേഞ്ച് ശ്രമം ബാറിന് മുകളിലൂടെ പറന്നു.

മാറ്റുള്ള മാറ്റ...

മാറ്റുള്ള മാറ്റ...

ഇ എഫ് എല്‍ കപ്പില്‍ മാഞ്ചസ്റ്ററിനായി യുവാന്‍ മാറ്റ കഴിഞ്ഞ മൂന്ന് നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകള്‍ നേടി.

മൗറിഞ്ഞോക്ക് വലിയ അവസരം...

മൗറിഞ്ഞോക്ക് വലിയ അവസരം...

ലീഗ് കപ്പില്‍ ഉടനീളം ഏറ്റവും മികച്ച നിരയെ തന്നെ മൗറിഞ്ഞോ കളത്തിലിറക്കുന്നു. സാധാരണ ബെഞ്ച് താരങ്ങള്‍ക്ക് അവസരം നല്‍കി, രണ്ടാം നിരയെയാണ് മുന്‍നിര ടീമുകള്‍ ലീഗ് കപ്പില്‍ ഇറക്കുക. മൗറിഞ്ഞോ ഒരു കിരീട വിജയവുമായി ടീമിന്റെ പുനര്‍നിര്‍മിതിയിലെ ആദ്യ ഘട്ടം വിജയകരമാക്കാന്‍ പരിശ്രമിക്കുകയാണ്.

റൂണി 249..

റൂണി 249..

സര്‍ ബോബി ചാള്‍ട്ടന്റെ 249 ഗോളുകളുടെ റെക്കോര്‍ഡിനൊപ്പമാണ് റൂണി. ലീഗ് കപ്പില്‍ ഹള്ളിനെതിരെ ആദ്യ പത്ത് മിനുട്ടില്‍ റൂണി റെക്കോര്‍ഡ് ബ്രേക്ക് ചെയ്‌തേക്കുമെന്ന സൂചന നല്‍കിയെങ്കിലും ഇരുനൂറ്റമ്പതാം ഗോള്‍ നടന്നില്ല. അതുടനെ പ്രതീക്ഷിക്കാം..

 ഗോള്‍ നില

ഗോള്‍ നില

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 2-0 ഹള്‍

English summary
manchester secured a first-leg victory over Hull City in the semi-final of the EFL Cup
Please Wait while comments are loading...