ചാരിറ്റി മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ചാമ്പ്യന്‍സ് ലീഗ് ടീമിനെ നയിച്ച് മൈക്കല്‍ കാരിക്

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: പതിനൊന്ന് വര്‍ഷത്തെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കരിയര്‍ പൂര്‍ത്തിയാക്കി ക്ലബ്ബിനോട് വിടപറയുന്ന മൈക്കല്‍ കാരിക്കിന് വൈകാരിക യാത്രയയപ്പായി ചാരിറ്റി മത്സരം മാറി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ 2008 ചാമ്പ്യന്‍സ് ലീഗ് നേടിയ ഇലവനും ആള്‍സ്റ്റാര്‍ഇലവനും തമ്മിലുള്ള ചാരിറ്റി മത്സരം 2-2ന് സമനിലയായി. എണ്‍പത്തിനാലാം മിനുട്ടില്‍ മൈക്കര്‍ കാരിക് മാഞ്ചസ്റ്ററിനായി ഗോള്‍ നേടുകയും ചെയ്തു.

ഗെയ്‌സ്‌ക മെന്‍ഡിയേറ്റയും റോബി കീനും ആള്‍സ്റ്റാര്‍ ഇലവന് വേണ്ടി ഗോള്‍ നേടി. മാഞ്ചസ്റ്ററിനായി നെമാന്‍ജ വിദികാണ് ഒരു ഗോള്‍ നേടിയത്. മത്സരത്തില്‍ നിന്നുള്ള വരുമാനം മൈക്കര്‍ കാരിക്കിന്റെ ചാരിറ്റി ഫൗണ്ടേഷന് കൈമാറും. തീവ്രവാദി ആക്രമണത്തില്‍ പരുക്കേറ്റവര്‍ക്കും ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്കുമായി പണം വിനിയോഗിക്കും.

michelcarrick

മുന്‍ ചെല്‍സി താരം ജോണ്‍ ടെറിയാണ് ആള്‍ സ്റ്റാര്‍ ഇലവനെ നയിച്ചത്. മാഞ്ചസ്റ്ററിനെ നയിച്ചത് കാരിക്കായിരുന്നു. 2008 ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുമ്പോള്‍ കാരിക്കായിരുന്നു ക്യാപ്റ്റന്‍. കോച്ച് അലക്‌സ് ഫെര്‍ഗൂസനായിരുന്നു ചാരിറ്റി മത്സരത്തിലും പരിശീലകനായെത്തിയത്. ആള്‍സ്റ്റാര്‍ ഇലവന്റെ കോച്ചായി ഹാരി റെഡ്‌നാപും.

മത്സരത്തിന് മുമ്പ് കാരിക് ആരാധകരോട് യാത്ര ചോദിച്ചു. മകന്‍ ജാസിയും മകള്‍ ലൂസിയും കാരിക്കിന് പിന്തുണയുമായി മാഞ്ചസ്റ്റര്‍ ജഴ്‌സിയില്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നു. കാരിക്കിന്റെ സഹോദരന്‍ ഗ്രെയിം മത്സരത്തില്‍ പന്ത് തട്ടി. പിന്നീട് ഗ്രെയിമിന് പകരക്കാരനായി റൂണിയെത്തി.

മാഞ്ചസ്റ്റര്‍ നിരയില്‍ വാന്‍ഡെര്‍സര്‍, വെസ് ബ്രൗണ്‍, പാട്രിസ,് എവ്‌റ, വിദിക്, ഫ്‌ളെച്ചര്‍, സുംഗ് പാര്‍ക്, ഗാരി നെവില്‍, സില്‍വെസ്റ്റര്‍, വെയിന്‍ റൂണി, റിയാന്‍ ഗിഗ്‌സ്, റിയോ ഫെര്‍ഡിനന്‍ഡ്, പോള്‍ സ്‌കോള്‍സ് , ബെര്‍ബെറ്റോവ് എന്നിവര്‍ അണിനിരന്നു. മറുഭാഗത്ത് ടെറിക്കൊപ്പം ക്ലാരന്‍സ് സീഡോര്‍ഫ്, മൈക്കല്‍ സല്‍ഗാഡോ, റോബി കീന്‍, കാരഗര്‍, അബിദാല്‍, മൈക്കല്‍ ഓവന്‍, ഫില്‍ നെവില്‍ എന്നിവരെല്ലാം ഉണ്ടായിരുന്നു.

English summary
Michael Carrick was given a testimonial after 11 years at Manchester United
Please Wait while comments are loading...