അമേരിക്കയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് അഞ്ച് ഗോള്‍ ജയം, ലുകാകു അരങ്ങേറി

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലോസാഞ്ചലസ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രീ സീസണിന് കിക്കോഫ്. ലോസാഞ്ചലസ് ഗാലക്‌സിയെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു കൊണ്ട് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തുടക്കം ഗംഭീരമാക്കി. ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ മാര്‍കസ് റാഷ്‌ഫോഡ് ഇരട്ട ഗോളുകള്‍ നേടി തിളങ്ങി. എവര്‍ട്ടനില്‍ നിന്ന് സ്വന്തമാക്കിയ ബെല്‍ജിയം സ്‌ട്രൈക്കര്‍ റൊമേലു ലുകാകു മാഞ്ചസ്റ്ററിനായി കളിക്കാനിറങ്ങിയെങ്കിലും ഗോള്‍ നേടിയില്ല. രണ്ടാം മിനുട്ടില്‍ തന്നെ സ്‌കോര്‍ ചെയ്ത് റാഷ്‌ഫോഡ് മികവറിയിച്ചു.

ബോക്‌സിനുള്ളില്‍ വെച്ച് ഗാലക്‌സിയുടെ ദുര്‍ബലമായ പ്രതിരോധത്തെയും ഗോളി ജോണ്‍ കെംപിനെയും കബളിപ്പിച്ച് പത്തൊമ്പതുകാരന്‍ വല കുലുക്കി. ഇരുപതാം മിനുട്ടില്‍ റാഷ്‌ഫോഡിന്റെ വക രണ്ടാം ഗോള്‍. സ്പാനിഷ് മിഡ്ഫീല്‍ഡര്‍ യുവാന്‍ മാറ്റയുടെ ബുദ്ധിപൂര്‍വമായ പാസില്‍ നിന്നായിരുന്നു ഗോള്‍. അഞ്ച് മിനുട്ടിനുള്ളില്‍ മാഞ്ചസ്റ്റര്‍ കാല്‍ ഡസന്‍ ഗോളിലേക്ക് ഉയര്‍ന്നു. ബെല്‍ജിയം താരം മൗറാനെ ഫെലെയ്‌നിയാണ് ഗോള്‍ നേടിയത്. ഇടത് വിംഗില്‍ ജെസി ലിന്‍ഗാര്‍ഡിന്റെ മികവായിരുന്നു മൂന്നാംഗോളൊരുക്കിയത്.

manchesterunitedteam

ആദ്യ പകുതിക്ക് വെച്ച് മാഞ്ചസ്റ്റര്‍ കോച്ച് മൗറിഞ്ഞോ മുഴുവന്‍ ലൈനപ്പും മാറ്റി. ലുകാകു ആദ്യമായി ഓള്‍ഡ് ട്രഫോര്‍ഡ് ക്ലബ്ബിനായി കളിക്കാനിറങ്ങി. ആന്റണി മാര്‍ഷ്വല്‍, ഹെന്റിക് മഹിതരിയാന്‍, വിക്ടര്‍ ലിന്‍ഡെലോഫ് എന്നിവരെല്ലാം രണ്ടാം പകുതിയില്‍ കളിക്കാനിറങ്ങി.

അറുപത്തേഴാം മിനുട്ടില്‍ അര്‍മേനിയന്‍ താരം മഹിതരിയന്റെ ഗോളില്‍ 4-0ന് യുനൈറ്റഡ് മുന്നിലെത്തി. മാര്‍ഷ്വല്‍ സ്‌കോര്‍ ബോര്‍ഡ് 5-0 ആക്കി. അവസാന മിനുട്ടുകളില്‍ ഗാലക്‌സി രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് തോല്‍വിഭാരം കുറച്ചു.

English summary
rashford scores twice manchester united win first pre season match
Please Wait while comments are loading...