റയലിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, സ്പാനിഷ് ഗോളി ഡേവിഡ് ഹീറോയായി !

  • Posted By:
Subscribe to Oneindia Malayalam

കാലിഫോര്‍ണിയ: ഇന്റര്‍നാഷനല്‍ ചാമ്പ്യന്‍സ് കപ്പില്‍ റയല്‍ മാഡ്രിഡിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചു. നിശ്ചിത സമയത്ത് 1-1 ആയിരുന്നു. ഷൂട്ടൗട്ടില്‍ 2-1ന് യുനൈറ്റഡ് മത്സരം സ്വന്തമാക്കി.

മാഞ്ചസ്റ്ററിന്റെ സ്പാനിഷ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയ രണ്ട് പെനാല്‍റ്റി കിക്കുകള്‍ തടഞ്ഞ് ഹീറോയായി. മാറ്റിയോ കൊവാസിചിന്റെയും ഓസ്‌കറിന്റെയും ഷോട്ടുകളാണ് ഗിയ തടഞ്ഞത്. റയലിന്റെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കാസിമെറോയുടെ കിക്ക് ക്രോസ് ബാറില്‍ തട്ടി പാഴാവുകയും ചെയ്തു.

manchesterunitedteam

ആദ്യ പകുതിയില്‍ തന്നെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലീഡെടുത്തു. ആന്റണി മാര്‍ഷ്വലിന്റെ മികച്ചൊരു നീക്കത്തില്‍ ജെസി ലിന്‍ഗാര്‍ഡാണ് സ്‌കോര്‍ ചെയ്തത്. പെനാല്‍റ്റിയിലൂടെ കാസിമെറോ റയലിന് സമനില ഗോള്‍ നേടി.

വ്യാഴാഴ്ച മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച മത്സരത്തില്‍ കളിച്ച രണ്ട് പേരെ മാത്രമാണ് റയലിനെതിരെയുള്ള ടീമില്‍ കോച്ച് മൗറിഞ്ഞോ നിലനിര്‍ത്തിയത്. അതിലൊരാള്‍ ലിന്‍ഗാര്‍ഡാണ്. റയലിനെതിരെ ആദ്യ അവസരത്തില്‍ തന്നെ ഗോള്‍ നേടിക്കൊണ്ട് ലിന്‍ഗാര്‍ഡ് മൗറിഞ്ഞോയുടെ പ്രതീക്ഷ കാത്തു.

ആദ്യ ഗോളിന് അവസരമൊരുക്കിയ ആന്റണി മാര്‍ഷ്വലിന്റെ നീക്കം ശ്രദ്ധേയമായി. ഇടത് വിംഗില്‍ നിന്ന് ബോക്‌സിലേക്ക് കയറിയ മാര്‍ഷ്വല്‍ റയലിന്റെ ഡാനി കര്‍വായാല്‍, ലൂക മോഡ്രിച്, ലുകാസ് വാസ്‌ക്വുസ് എന്നിവരെ വെട്ടിച്ചാണ് ലിന്‍ഗാര്‍ഡിന് മനോഹരമായ പാസ് നല്‍കിയത്.

റയല്‍ കോച്ച് സിദാന്‍ രണ്ടാം പകുതിയില്‍ മുഴുവന്‍ കളിക്കാരെയും മാറ്റി. മൗറിഞ്ഞോ എട്ട് സബ്‌സ്റ്റിറ്റിയൂഷനുകളാണ് നടത്തിയത്. പ്രീ സീസണിലെ നാല് മത്സരങ്ങളിലും പരാജയമറിയാതെ മുന്നേറുകയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. റയല്‍ മാഡ്രിഡ് പ്രീ സീസണിലെ ആദ്യ തോല്‍വിയാണ് ഏല്‍ക്കുന്നത്. അടുത്ത മാസം മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- റയല്‍ മാഡ്രിഡ് മുഖാമുഖം വരും. യുവേഫ സൂപ്പര്‍ കപ്പിലാണ് ഈ തകര്‍പ്പന്‍ മത്സരം.

English summary
Manchester United beat Real Madrid on penalties in the International Champions Cup
Please Wait while comments are loading...