യൂറോപ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം, മൗറിഞ്ഞോ അങ്ങനെ അലക്‌സ് ഫെര്‍ഗൂസനായി !!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

യൂറോപ ലീഗ് ഫുട്‌ബോളില്‍ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തകര്‍പ്പന്‍ ജയം. റൗണ്ട് 32 ന്റെ ആദ്യപാദത്തില്‍ സെയിന്റ് എറ്റീനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിച് ഹാട്രിക്ക് നേടി. 15,75,88 മിനുട്ടുകളിലായിരുന്നു ഹാട്രിക്ക്. കരിയറിലെ പതിനേഴാം ഹാട്രിക്കാണ് ഇബ്രാഹിമോവിച് നേടിയത്. ബാഴ്‌സലോണ, പി എസ് ജി ക്ലബ്ബുകള്‍ക്കായെല്ലാം ഹാട്രിക്ക് നേടിയ ഇബ്രാ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ ആദ്യമായിട്ടാണ് ഹാട്രിക്ക് നേടുന്നത്.

ജോസ് മൗറിഞ്ഞോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യൂറോപ്പില്‍ തുടരെ മൂന്ന് മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റായതും ശ്രദ്ധേയമായി. സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ യുഗത്തിന് ശേഷം മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ തുടരെ മൂന്ന് മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാതിരുന്നത് ആദ്യ സംഭവമായി.

europaleague

റൗണ്ട് 32 ആദ്യ പാദ ഫലങ്ങള്‍


എഫ് കെ ക്രാസ്‌നോദര്‍ 1-0 ഫെനര്‍ബഷെ

ഒളിമ്പ്യാകോസ് 0-0 ഒസ്മാലിസ്പര്‍

അല്‍ക്മാര്‍ 1-4 ലിയോണ്‍

ഗ്ലാഡ്ബാച് 0-1 ഫിയോറന്റീന

സെല്‍റ്റ വിഗോ 0-1 ഷാക്തര്‍ ഡോനെസ്‌ക്

റോസ്‌തോവ് 4-0 സ്പാര്‍ട പ്രാഗ്

ജെന്റ് 1-0 ടോട്ടനം

ലുഡോ റാസ്ഗാഡ് 1-2 എഫ് സി കോപന്‍ഹേഗന്‍

അസ്ട്ര ഗിര്‍ഗ്യു 2-2 കെ ആര്‍ സി ജെന്‍ക്

ബില്‍ബാവോ 3-2 അപോയല്‍ നികോസിയ

ഹപോയല്‍ 1-3 ബെസിക്താസ്

ലെഗിയ വാര്‍ 0-0 അയാക്‌സ്

English summary
Zlatan Ibrahimovic scored his first hat-trick for Manchester United
Please Wait while comments are loading...