അയാക്‌സും മാഞ്ചസ്റ്റര്‍ യുനൈറ്റഡും കൊമ്പ്‌കോര്‍ക്കും, സെമിയില്‍ ലിയോണും സെല്‍റ്റയും പൊരുതി വീണു...

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മാഡ്രിഡ്: യൂറോപ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് - അയാക്‌സ് ഫൈനല്‍. സ്പാനിഷ് ക്ലബ്ബ് സെല്‍റ്റ വിഗോയെ രണ്ടാം പാദ സെമിയില്‍ 1-1ന് തളച്ചാണ് യുനൈറ്റഡ് ഫൈനല്‍ ഒപ്പിച്ചത്. സ്‌പെയ്‌നില്‍ നടന്ന ആദ്യ പാദ സെമി 1-0ന് മാഞ്ചസ്റ്റര്‍ ജയിച്ചിരുന്നു. ഇരുപാദ സ്‌കോര്‍ 2-1.

ലിയോണിനെ ഇരുപാദത്തിലുമായി 5-4ന് പിറകിലാക്കിയാണ് അയാക്‌സിന്റെ കുതിപ്പ്. ആദ്യപാദം 4-0ന് അയാക്‌സ് ജയിച്ചതാണ് നിര്‍ണായകമായത്. രണ്ടാം പാദ സെമി ലിയോണ്‍ 3-1ന് ജയിച്ചു.

അവസാന സെക്കന്‍ഡില്‍ !!

അവസാന സെക്കന്‍ഡില്‍ !!

ആറ് മിനുട്ടായിരുന്നു ഇഞ്ചുറി ടൈം. അവസാന സെക്കന്‍ഡില്‍ സെല്‍റ്റയുടെ നീക്കം. ബോക്‌സിനുള്ളില്‍ മൂന്ന് പാസിംഗ്. സെല്‍റ്റ സ്‌ട്രൈക്കര്‍ ജോണ്‍ ഗ്യുഡെറ്റിയുടെ കാലിലേക്ക് പന്ത്. ഗോളി സ്ഥാനം തെറ്റി നില്‍ക്കുന്ന പോസ്റ്റിലേക്ക് വെപ്രാളത്തില്‍ ഗ്യുഡെറ്റിക്ക് പിഴച്ചു. അടുത്ത സെക്കന്‍ഡില്‍ ഫൈനല്‍ വിസില്‍. അത് ഗോളായിരുന്നെങ്കില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുറത്തായേനെ.

ഫെലെയ്‌നിയുടെ ഹെഡര്‍..

ഫെലെയ്‌നിയുടെ ഹെഡര്‍..

പതിനേഴാം മിനുട്ടില്‍ ഫെലെയ്‌നിയുടെ ഹെഡര്‍ ഗോളാണ് മാഞ്ചസ്റ്ററിന് ലീഡൊരുക്കിയത്. എണ്‍പത്തഞ്ചാം മിനുട്ടില്‍ റൊന്‍കാഗ്ലിയയിലൂടെ സെല്‍റ്റയുടെ തിരിച്ചുവരവ്.

രണ്ട് റെഡ് കാര്‍ഡ്...

രണ്ട് റെഡ് കാര്‍ഡ്...

നിശ്ചിത സമയത്തിലേക്ക് മൂന്ന് മിനുട്ടിരിക്കെ ഗ്രൗണ്ടില്‍ ഉന്തും തള്ളും. മാഞ്ചസ്റ്ററിന്റെ ബെയ്‌ലിക്കും സെല്‍റ്റയുടെ റോന്‍കാഗ്ലിയക്കും റെഡ് കാര്‍ഡ്..മാഞ്ചസ്റ്റര്‍ ഡിഫന്‍ഡര്‍ ബെയ്‌ലിക്ക് ഫൈനല്‍ കളിക്കാന്‍ സാധിക്കില്ല.

ഫെലെയ്‌നി മാന്‍ ഓഫ് ദ മാച്ച്..

ഫെലെയ്‌നി മാന്‍ ഓഫ് ദ മാച്ച്..

എവര്‍ട്ടനില്‍ നിന്നെത്തിയ കാലം തൊട്ട് ബെല്‍ജിയം മിഡ്്ഫീല്‍ഡര്‍ ഫെലെയ്‌നി വിമര്‍ശിക്കപ്പെട്ടിരുന്നു. മാഞ്ചസ്റ്റര്‍ ആരാധകര്‍ ഏറ്റവും കൂക്കി വിളിച്ചി്ട്ടുണ്ടാവുക ഫെലെയ്‌നിയെ ആയിരിക്കും. എന്നാല്‍, സെല്‍റ്റക്കെതിരെ ഗോളടിച്ചും കളം നിറഞ്ഞും ഫെലെയ്‌നി താരമായി.

ഫൈനല്‍ സ്റ്റോക്ക്‌ഹോമില്‍..

ഫൈനല്‍ സ്റ്റോക്ക്‌ഹോമില്‍..

മെയ് 24ന് സ്‌റ്റോക്ക്‌ഹോമിലാണ് മാഞ്ചസ്റ്റര്‍-അയാക്‌സ് ഫൈനല്‍.

English summary
Manchester United edge past Celta Vigo and set up a Europa League final against Ajax
Please Wait while comments are loading...