ലുകാകുവിന്റെ കരാര്‍ മാഞ്ചസ്റ്റര്‍ ഉറപ്പിച്ചു, മൊറാട്ടക്ക് പിറകെ മൗറിഞ്ഞോ, റൂണി എവര്‍ട്ടനിലേക്ക്‌

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എവര്‍ട്ടനില്‍ നിന്ന് ബെല്‍ജിയം സൂപ്പര്‍ സ്‌ട്രൈക്കര്‍ റൊമേലു ലുകാകുവിനെ ടീമിലെത്തിക്കുവാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 75 ദശലക്ഷം പൗണ്ടിന്റെ കരാറില്‍ ഒപ്പുവെക്കാന്‍ ധാരണയായി. റയല്‍ മാഡ്രിഡില്‍ നിന്ന് അല്‍വാരോ മൊറാട്ടയെ വിട്ടു കിട്ടാന്‍ വൈകുന്നതിനാലാണ് ലുകാകുവിനെ പെട്ടെന്ന് ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പ്രേരിപ്പിച്ചത്.

കോച്ച് ഹൊസെ മൗറിഞ്ഞോയുടെ പ്രഥമ പരിഗണന സ്പാനിഷ് സ്‌ട്രൈക്കര്‍ മൊറാട്ടക്കായിരുന്നു. എന്നാല്‍ 90 ദശലക്ഷം യൂറോയാണ് റയല്‍ ആവശ്യപ്പെടുന്നത്. മാഞ്ചസ്റ്ററാകട്ടെ 80 ദശലക്ഷം യൂറോയാണ് ഉയര്‍ത്തിക്കാട്ടുന്നത്. ഇതില്‍ ചര്‍ച്ച മുന്നോട്ട് പോയിട്ടില്ല. മാഞ്ചസ്റ്ററിന്റെ ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിഡയുമായിട്ടുള്ള കൈമാറ്റക്കരാറിന് റയല്‍ തയ്യാറാണെങ്കിലും യൂറോപ്പിലെ മികച്ച ഗോള്‍കീപ്പറെ കൈവിടാന്‍ ഇംഗ്ലീഷ് ടീം ഒരുക്കമല്ല.

lukaku

അതിനിടെ, വെയിന്‍ റൂണിയെ എവര്‍ട്ടന് കൈമാറാനും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ധാരണയായതായി സൂചനയുണ്ട്. മാന്യമായ കരാറില്‍ മാത്രമേ റൂണിയെ വിട്ടു നല്‍കൂവെന്ന് ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുണ്ട്.

സ്ലാറ്റന്‍ ഇബ്രാഹിമോവിചിന്റെ പിന്‍ഗാമിയാകാന്‍ ലുകാകുവിന് സാധിക്കുമെന്ന് മുന്‍ യുനൈറ്റഡ് ക്യാപ്റ്റന്‍ ഗാരി നെവില്‍ പറഞ്ഞു.

English summary
Manchester United to land Romelu Lukaku
Please Wait while comments are loading...