ലോകകപ്പ് ഫൈനലും കോപ അമേരിക്ക ഫൈനലും തോല്‍ക്കുമ്പോള്‍ അര്‍ജന്റീനയുടെ ഡിഫന്‍സിലുണ്ടായിരുന്ന താരം വിരമിക്കുന്നു

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

മാഡ്രിഡ്: അര്‍ജന്റൈന്‍ ഡിഫന്‍ഡര്‍ മാര്‍ട്ടിന്‍ ഡെമിഷെലിസ് സീസണോടെ വിരമിക്കും. മുപ്പത്താറ് വയസുള്ള ഡെമിഷെലിസ് അര്‍ജന്റൈന്‍ ക്ലബ്ബ് റിവര്‍പ്ലേറ്റിലൂടെയാണ് പ്രൊഫഷണല്‍ കരിയര്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരമായിരുന്ന ഡെമിഷെലിസ് കഴിഞ്ഞ സീസണില്‍ സ്പാനിഷ് ക്ലബ്ബ് എസ്പാനിയോളിലേക്ക് കൂടുമാറിയ ശേഷം ജനുവരിയില്‍ തന്റെ മുന്‍ ക്ലബ്ബായ മലാഗയിലെത്തി. ഇടക്കാലത്ത് അത്‌ലറ്റിക്കോ മാഡ്രിഡിനായും ബൂട്ടുകെട്ടി. ഞായറാഴ്ച റയല്‍ മാഡ്രിഡിനെതിരായ ഹോം മാച്ച് ഡെമിഷെലിസിന്റെ അവസാന മത്സരമാകും.

martindemichelis

രണ്ട് ഫൈനലുകള്‍ തോറ്റു...

അര്‍ജന്റീനക്കായി 51 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച ഡെമിഷെലിസ്2014 ലോകകപ്പ് ഫൈനല്‍, 2015 കോപ അമേരിക്ക ഫൈനല്‍ കളിച്ചു. രണ്ട് ഫൈനലിലും അര്‍ജന്റീന് തോറ്റത് ഡെമിഷെലിസിന് കരിയറില്‍ വലിയ നഷ്ടമായി.

കഴിഞ്ഞ ലാ ലിഗ മത്സരത്തില്‍ റയല്‍ സോസിഡാഡിനെതിരെ 2-2ന് മലാഗ സമനിലയായപ്പോള്‍ അവസാന പന്ത്രണ്ട് മിനുട്ട് നേരം ഡെമിഷെലിസ് കളിച്ചു. ഞായറാഴ്ച റയലിനെതിരെയും അവസാന മിനുട്ടില്‍ വിടപറയലിനായി മാത്രം ഡെമിഷെലിനെ പ്രതീക്ഷിച്ചാല്‍ മതി.
എല്ലാത്തിനും നന്ദി....
പ്രൊഫഷണല്‍ ഫുട്‌ബോള്‍ കരിയറിന്റെ അന്ത്യഘട്ടം നമ്മളെ അസ്വസ്ഥരാക്കും. പക്ഷേ, ഇങ്ങനെയൊരു ദിവസം ഓരോ താരത്തെയും തേടി വരും എന്നതാണ് യാഥാര്‍ഥ്യം. ഈ പ്രൊഫഷനോട് ഏറെ കടപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് മലാഗ ക്ലബ്ബിനോട്. കാരണം, അവരാണെനിക്ക് പ്രൊഫഷണല്‍ കരിയറില്‍ തുടരാന്‍ അവസരം നല്‍കിയത്. കോച്ച് മിഷേലിനോട് പ്രത്യേകം നന്ദി അറിയിക്കുന്നു. - ഡെമിഷെലിസ് അല്പം വൈകാരിത നിറഞ്ഞ സ്വരത്തില്‍ പറഞ്ഞു.

വിരമിക്കാനുള്ള കാരണം....

കാലുകള്‍ക്ക് കരുത്ത് ചോര്‍ന്നു. മത്സരത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവും നഷ്ടമായിരിക്കുന്നു. സത്യസന്ധമായി, ആത്മാര്‍ഥമായി ഫുട്‌ബോള്‍ കളിക്കാന്‍ സാധിക്കില്ലെങ്കില്‍ പിന്‍മാറണം. അതാണിപ്പോള്‍ വിരമിക്കാന്‍ തീരുമാനിച്ചതെന്ന് ഡെമിഷെലിസ് പറഞ്ഞു.

English summary
Martin Demichelis has retired from professional football at the age of 36
Please Wait while comments are loading...