ബാഴസയില്‍ തുടരാന്‍ മെസി തീരുമാനിച്ചു, വെറുതെയല്ല പ്രതിദിനം കീശയില്‍ വീഴുന്നത് അത്ര കനത്തിലാണ്!!

  • By: കാശ്വിന്‍
Subscribe to Oneindia Malayalam

കഴിഞ്ഞ സീസണില്‍ റയല്‍മാഡ്രിഡിന് മുന്നില്‍ നിറം മങ്ങിപ്പോയ ബാഴ്‌സലോണ തിരിച്ചുവരവിന് കോപ്പ് കൂട്ടുന്നു. ട്രാന്‍സ്ഫര്‍ ജാലകത്തില്‍ കാശെറിഞ്ഞ് പുതിയ താരങ്ങളെ സ്വന്തമാക്കാന്‍ നൗകാംപ് ടീം മുന്നിലുണ്ട്. അതിനിടെ ബാഴ്‌സലോണയുമായി മെസി കരാര്‍ പുതുക്കിയതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നു.ബാഴ്‌സയിലെ പ്രധാനപ്പെട്ട ട്രാന്‍സ്ഫര്‍ നീക്കങ്ങള്‍ അറിയാം...

മെസിക്ക് പ്രതിദിനം അറുപത് ലക്ഷം ശമ്പളം...

മെസിക്ക് പ്രതിദിനം അറുപത് ലക്ഷം ശമ്പളം...

ഇതിഹാസ താരം ബാഴ്‌സയില്‍ തുടരും. 2021 വരെ കരാര്‍ പുതുക്കി. ഒരു ദിവസം 72000 പൗണ്ട് വേതനം ഉറപ്പാക്കുന്ന കരാറിലാണ് മെസി ഒപ്പുവെച്ചിരിക്കുന്നതെന്ന് കൊറിയറെ ഡെല്ലോ സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ രൂപയില്‍ ഏകദേശം അറുപത് ലക്ഷത്തിനടുത്ത് വരും ഇത്.

ഡെംബെലെക്ക് പിറകെ ബാഴ്‌സലോണ...

ഡെംബെലെക്ക് പിറകെ ബാഴ്‌സലോണ...

ബൊറുസിയ ഡോട്മുണ്ടിന്റെ സ്‌ട്രൈക്കര്‍ ഉസ്മാന്‍ ഡെംബെലെയെ ബാഴ്‌സലോണ നോട്ടമിട്ടിരിക്കുന്നു. കഴിഞ്ഞ സീസണില്‍ റെന്നെസില്‍ നിന്ന് ഡെംബെലെയെ സ്വന്തമാക്കാന്‍ ബൊറുസിയക്കൊപ്പം ബാഴ്‌സയും രംഗത്തുണ്ടായിരുന്നെങ്കിലും അവസാന നിമിഷം പിന്‍മാറി. ഇത്തവണ ഡെംബെലെക്ക് വേണ്ടി ശക്തമായി ബാഴ്‌സ രംഗത്തുണ്ട്.

ആര്‍ദ ടുറാന്‍ ആഴ്‌സണലിലേക്ക്

ആര്‍ദ ടുറാന്‍ ആഴ്‌സണലിലേക്ക്

തുര്‍ക്കിയുടെ രാജ്യാന്തര താരം ആര്‍ദ ടുറാന്‍ ബാഴ്‌സലോണയില്‍ നിന്ന് ആഴ്‌സണലിലേക്ക്. 26 ദശലക്ഷം പൗണ്ടിന്റെ ട്രാന്‍സ്ഫര്‍ കരാറിനാണ് ധാരണയായിരിക്കുന്നതെന്ന് എല്‍ ഡെസ്മാര്‍ക്വു പത്രം റിപ്പോര്‍ട്ട് ചെയ്തു.

ബാഴ്‌സയിലേക്കില്ലെന്ന് ഹെരേര...

ബാഴ്‌സയിലേക്കില്ലെന്ന് ഹെരേര...

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ആന്‍ഡെര്‍ ഹെരേര ബാഴ്‌സയില്‍ നിന്നുള്ള ഓഫര്‍ നിരസിച്ചു. അത്‌ലറ്റിക്ക് ബില്‍ബാവോയില്‍ ഹെരേരയെ പരിശീലിപ്പിച്ച ഏണസ്റ്റോ വല്‍വെര്‍ഡെയാണ് ബാഴ്‌സയുടെ പുതിയ കോച്ച്. തന്റെ മുന്‍ ശിഷ്യന് വേണ്ടി വര്‍വെര്‍ഡെ നീക്കം നടത്തിയെങ്കിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് മൗറിഞ്ഞോ തന്റെ ടീമിന്റെ നായക സ്ഥാനം വരെ ഓഫര്‍ ചെയ്താണ് ഹെരേരയെ കൂടെ നിര്‍ത്തിയതെന്ന് ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

 ബാഴ്‌സയില്‍ പെപ് ഗോര്‍ഡിയോളയുടെ റെയ്ഡ്...

ബാഴ്‌സയില്‍ പെപ് ഗോര്‍ഡിയോളയുടെ റെയ്ഡ്...

ബാഴ്‌സയുടെ യൂത്ത് അക്കാദമിയിലെ താരങ്ങളായ പാബ്ലോ മൊറേനോ, നികോ ഗോണ്‍സാലസ്, അന്‍സു ഫാറ്റി എന്നിവരെ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിക്കാന്‍ പെപ് ഗോര്‍ഡിയോള നീക്കം നടത്തുന്നതായി ദ സണ്‍ റിപ്പോര്‍ട്ട്.

നെല്‍സന്‍ സെമെദോ ബാഴ്‌സയിലേക്ക്...

നെല്‍സന്‍ സെമെദോ ബാഴ്‌സയിലേക്ക്...

ബെന്‍ഫിക്കയുടെ റൈറ്റ് ബാക്ക് നെല്‍സന്‍ സെമെദോ ബാഴ്‌സലോണയിലേക്ക്. 69 ദശലക്ഷം പൗണ്ടാണ് ബെന്‍ഫിക്ക സെമെദോയെ വിട്ടു കൊടുക്കാന്‍ ബാഴ്‌സയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡും സെമെദോവിന് വേണ്ടി രംഗത്തുണ്ടെങ്കിലും ബാഴ്‌സ കരാര്‍ ചര്‍ച്ചയില്‍ ഏറെ മുന്നോട്ട് പോയിരിക്കുന്നുവെന്ന് റെക്കോര്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

റിയാദ് മഹ്‌റെസ് ബാഴ്‌സയിലെത്തുമോ..

റിയാദ് മഹ്‌റെസ് ബാഴ്‌സയിലെത്തുമോ..

ലെസ്റ്റര്‍ സിറ്റിയുടെ വിംഗര്‍ റിയാദ് മഹ്‌റെസ് ബാഴ്‌സയുടെ ഓഫറിനായി കാത്തിരിക്കുകയാണ്. ആഴ്‌സണലില്‍ നിന്ന് ഓഫര്‍ ലഭിച്ചെങ്കിലും ബാഴ്‌സയുമായുള്ള ചര്‍ച്ചകളിലാണ് മഹ്‌റെസ് താത്പര്യം കാണിക്കുന്നതെന്ന് സ്‌പോര്‍ട് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വെറാറ്റിക്ക് വേണ്ടി 100 ദശലക്ഷം യൂറോ...

വെറാറ്റിക്ക് വേണ്ടി 100 ദശലക്ഷം യൂറോ...

പി എസ് ജിയില്‍ നിന്ന് ഇറ്റാലിയന്‍ മിഡ്ഫീല്‍ഡര്‍ മാര്‍കോ വെറാറ്റിക്കായി ബാഴ്‌സലോണ മുന്നോട്ട് വെച്ചിരിക്കുന്നത് നൂറ് ദശലക്ഷം യൂറോയുടെ കരാറെന്ന് ലാ ഗസെറ്റെ ഡെല്ലോ സ്‌പോര്‍ട് റിപ്പോര്‍ട്ട്.

English summary
MESSI AGREES NEW BARCA DEAL
Please Wait while comments are loading...