സ്പാനിഷ് ലീഗിലെ എക്കാലത്തെയും മികച്ച താരം...മെസ്സിയോ, ക്രിസ്റ്റ്യാനോയോ ? ഉത്തരം കിട്ടി!!

  • Written By:
Subscribe to Oneindia Malayalam

മാഡ്രിഡ്: സ്പാനിഷ് ലീഗ് (ലാലിഗ) ഫുട്‌ബോള്‍ ചരിത്രത്തില്‍ നിരവധി ഇതിഹാസതാരങ്ങളെ കണ്ടിട്ടുണ്ട്. എന്നാല്‍ ലീഗിലെ എക്കാലത്തെയും മികച്ച കളിക്കാരന്‍ ആരെന്നത് ഫുട്‌ബോള്‍ പ്രേമികളെ പലപ്പോഴും ആശങ്കയിലാക്കുന്ന ചോദ്യമാണ്. എന്നാല്‍ അതിനു ഇപ്പോള്‍ ഉത്തരം കിട്ടിയിരിക്കുന്നു. ലീഗിന്റെ ചരിത്രത്തെക്കുറിച്ചുള്ള പഠനത്തിലാണ് എക്കാലെയും മികച്ച കളിക്കാരനെയും കണ്ടെത്തിയത്.

മെസ്സിയാണ് ആ കേമന്‍

മെസ്സിയാണ് ആ കേമന്‍

ബാഴ്‌സലോണയുടെയും അര്‍ജന്റീനയുടെയും മിന്നുംതാരമായ മെസ്സിയാണ് ലീഗിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത്.

1929 മുതലുള്ള ചരിത്രം പഠനവിധേയമാക്കി

1929 മുതലുള്ള ചരിത്രം പഠനവിധേയമാക്കി

1929 മുതലുള്ള ലീഗിന്റെ ചരിത്രമാണ് പഠനവിധേയമാക്കിയത്. 86 സീസണുകളിലെ കളിക്കാരെയാണ് അവാര്‍ഡിലേക്ക് പരിഗണിച്ചത്. റിസേര്‍ച്ച് സെന്റര്‍ ഓഫ് ഹിസ്റ്ററി ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫ് സ്‌പെയിന്‍ (സിഐഎച്ച്ഇഎഫ്ഇ) നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് മെസ്സി മുന്നിലെത്തിയത്

 പരിഗണിച്ചത്

പരിഗണിച്ചത്

കളിച്ച മിനിറ്റും നേടിയ ഗോളുകളും പെനല്‍റ്റി ഗോളുകളും സെല്‍ഫ് ഗോളുകളും റെഡ് കാര്‍ഡുകളുമെല്ലാം പരിഗണിച്ചാണ് എക്കാലത്തെയും മികച്ച താരത്തെ കണ്ടെത്തിയത്. ഇവയുടെ അടിസ്ഥാനത്തില്‍ താരങ്ങള്‍ക്കു പോയിന്റ് ഇടുകയായിരുന്നു.

രണ്ടാമന്‍ റൗള്‍

രണ്ടാമന്‍ റൗള്‍

റയല്‍മാഡ്രിഡിന്റെയും സ്‌പെയിനിന്റെയും മുന്‍ ഇതിഹാസ സ്‌ട്രൈക്കര്‍ റൗണ്‍ ഗോണ്‍സാലസാണ് ലീഗ് ചരിത്രത്തിലെ മികച്ച രണ്ടാമത്തെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 1994 മുതല്‍ 2010 വരെ റയല്‍ ആക്രമണങ്ങളുടെ കുന്തമുനയായിരുന്നു റൗള്‍.

മൂന്നാംസ്ഥാനവും ബാഴ്‌സയ്ക്ക്

മൂന്നാംസ്ഥാനവും ബാഴ്‌സയ്ക്ക്

മെസ്സിയുടെ നേട്ടത്തിനു പിറകെ ലീഗിലെ ഏറ്റവും മികച്ച രണ്ടാമത്തെ കളിക്കാരായി തിരഞ്ഞെടുക്കപ്പെട്ടതും ബാഴ്‌സയുടെ താരമാണ്. ബാഴ്‌സയുടെ മുന്‍ താരംസ സെസാര്‍ റോഡ്രിഗസാണ് മികച്ച മൂന്നാമത്തെ കളിക്കാരന്‍.

മെസ്സിക്ക് ലഭിച്ച പോയിന്റ്

മെസ്സിക്ക് ലഭിച്ച പോയിന്റ്

545 പോയിന്റാണ് ഒന്നാംസ്ഥാനക്കാരനായ മെസ്സിക്കു ലഭിച്ചത്. റൗള്‍ 528 പോയിന്റ് നേടി. സീസര്‍ 524, ടെല്‍മോ സാറ 493, എന്റികോ കാസ്‌ട്രോ 488 എന്നിങ്ങനെയാണ് മറ്റു താരങ്ങള്‍ക്കു ലഭിച്ച പോയിന്റ്.

ക്രിസ്റ്റി 17ാംസ്ഥാനത്ത്

ക്രിസ്റ്റി 17ാംസ്ഥാനത്ത്

നിലവില്‍ ലോക ഫുട്‌ബോളില്‍ മെസ്സിയുടെ ഏറ്റവും വലിയ എതിരാളിയായ റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇതിഹാസങ്ങളുടെ പട്ടികയില്‍ പിന്തള്ളപ്പെട്ടു. 17ാം സ്ഥാനത്ത് എത്താനേ ക്രിസ്റ്റിക്കായുള്ളൂ.

English summary
Messi elected as best player in la liga history
Please Wait while comments are loading...